കൊച്ചി: നഗ്‌നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കേസെടുത്ത രഹന ഫാത്തിമയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. വീട്ടില്‍നിന്ന് കുട്ടികളുടെ പെയിന്റിങ് ബ്രഷ്, ചായം, ലാപ്ടോപ്പ് തുടങ്ങിയവ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇവര്‍ താമസിക്കുന്ന പനമ്പിള്ളി നഗറിലെ ബി.എസ്.എന്‍.എല്‍. ക്വാര്‍ട്ടേഴ്സില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് പോലീസ് റെയ്ഡ് നടത്തിയത്. വീഡിയോ പ്രചരിച്ചതിനെത്തുടര്‍ന്ന് പോക്‌സോ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് രഹനക്കെതിരേ കേസെടുത്തത്.
റെയ്ഡ് നടക്കുന്ന സമയത്ത് രഹന വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ കോഴിക്കോടാണെന്നും എറണാകുളത്ത് തിരിച്ചെത്തുമ്പോള്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അതേസമയം കുറ്റം ചെയ്തിട്ടില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് രഹനയുടെ ഭര്‍ത്താവ് പറഞ്ഞു. അടുത്തദിവസം പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: drawing on naked body- Police raid at Rehana Fatima's home
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..