Image courtesy: Mathrubhumi news screengrab
തൊടുപുഴ: ഇടുക്കി അടിമാലിയില്‍ മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായസംഭവത്തില് മദ്യത്തില്‍ കീടനാശിനിയുടെ അംശം കലര്‍ന്നിരുന്നുവെന്ന് സൂചന. വഴിയരികില്‍ നിന്ന് ലഭിച്ചെന്ന് പറയുന്ന മദ്യം സുധീഷ് കഴിച്ചിരുന്നില്ല. ഇയാള്‍ക്കാണ് മദ്യം ലഭിച്ചത്.
സുധീഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. മദ്യം വഴിയരികില്‍വെച്ച് കിട്ടിയത് തന്നെയാണെന്നാണ് സുധീഷ് അവകാശപ്പെടുന്നത്. വഴിയരികില്‍ നിന്ന് ലഭിച്ച മദ്യം മറ്റ് പാത്രങ്ങളില്‍ ഒഴിച്ചിരിക്കാമെന്നും ഇതില്‍ കീടനാശിനി കലര്‍ന്നതാവാം ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നുമാണ് പോലീസ് കരുതുന്നത്.
പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്. അസ്വാസ്ഥ്യമുണ്ടായ മൂന്ന് പേര് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അനില്‍കുമാര്‍, മനോജ്, കുഞ്ഞുമോന് എന്നിവരാണ് ചികിത്സയിലുള്ളത്. ഇതില്‍ കുഞ്ഞുമോന്റെ ആര്യോഗ്യനിലഗുരുതരമാണ്.
Content Highlights: drank liquor lying on the road youths in critical condition in Idukki
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..