ഡോ. ടി.എം.ആർ. പണിക്കർ അന്തരിച്ചു


Dr TMR panicker
ഡോ.ടി.എം.ആർ. പണിക്കർ

കണ്ണൂർ: മദ്രാസ് കേരള സമാജത്തിന്റെ മുൻ പ്രസിഡന്റും റിട്ടയേർഡ് പ്രൊഫസറുമായ ഡോ.ടി.എം.ആർ. പണിക്കർ (94) അന്തരിച്ചു. തലശ്ശേരിയിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.

1955 മുതൽ 1962 വരെ മദ്രാസ് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. 1985 വരെ ഗവ. സ്റ്റാൻലി മെഡിക്കൽ കോളേജ് ചെന്നൈയിൽ റേഡിയോളജി പ്രൊഫസറായി പ്രവർത്തിച്ചു. 1985-ൽ മദ്രാസ് സർവകലാശാലയിൽ നിന്ന് വൃക്കയില്‍ കല്ലുണ്ടാവുന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു. 1985-ൽ സർക്കാർ ഉദ്യോഗത്തിൽനിന്ന് വിരമിച്ച ശേഷം ചെന്നൈയിലെ കെ.ജെ. ആശുപത്രിയിൽ പ്രൊഫസറും ഡീനുമായി പ്രവർത്തിച്ചു. റോയൽ സൊസൈറ്റി ഓഫ് ലണ്ടനിൽ നിന്നും എഫ്.ആർ.എസ്. നേടിയിട്ടുണ്ട്.



അദ്ദേഹത്തിന്റേതായി ധാരാളം ശാസ്ത്ര ലേഖനങ്ങൾ മാതൃഭൂമിയിലും മറ്റു പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: റിട്ടയേർഡ് അധ്യാപിക സി. ലക്ഷ്മിക്കുട്ടി. മക്കൾ: ഡോ. ടി.എം രഘുറാം (എം.ഇ.എസ്. മെഡിക്കൽ കോളേജ് പെരിന്തൽമണ്ണ), രമ ദേവരാജൻ, പരേതനായ ടി.എം. രമേശ് ബാബു.

Content highlights: Dr.TMR Panicker passes away


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented