തിരുവനന്തപുരം: ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഓണ്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്സ് (ഐക്യാന്‍ ICANN) ഇന്റര്‍നെറ്റ് ഗവേണന്‍സ് പ്രാക്ടീഷ്യണർ സതീഷ് ബാബുവിനെ 2021-ലെ കപ്പാസിറ്റി ബില്‍ഡിങ്ങിനുള്ള ഡോക്ടര്‍ താരിഖ്കെമാല്‍അവാര്‍ഡ് ജേതാവായി പ്രഖ്യാപിച്ചു. ഐക്കാന്‍ പ്രവര്‍ത്തനങ്ങളില്‍ നല്‍കിയ ശ്രദ്ധേയമായ സംഭവനക്കാണ് സതീഷ് ബാബുവിനെ ഈ അവാര്‍ഡ് കൊടുത്തു ആദരിക്കുന്നത്. 

ഇന്റര്‍നെറ്റ് ഗവേണന്‍സ് പ്രാക്ടീഷ്യണറും രാജ്യത്തെ സ്വതന്ത്ര, ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറിന്റെ (FOSS) തുടക്കക്കാരില്‍ ഒരാളുമാണ് സതീഷ് ബാബു. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറിന്റെ (ICFOSS) സ്ഥാപക-ഡയറക്ടറാണ് അദ്ദേഹം.

ഒക്ടോബര്‍ 28-ന് നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഐക്കാന്‍ ചെയര്‍മാന്‍ മാര്‍ട്ടന്‍ ബോട്ടര്‍മാന്‍ അവാര്‍ഡ് സതീഷ് ബാബുവിന് നല്‍കും.