കൈവിട്ടില്ല സര്‍ക്കാര്‍, രണ്ടുദിവസം കൊണ്ട് ഉത്തരവ്; പൊന്നാനി കടപ്പുറത്തിന് അഭിമാനമായി ഡോ. സുല്‍ഫത്ത്


മുഖ്യമന്ത്രിയുമായും ആരോഗ്യവകുപ്പ്, ഫിഷറീസ് മന്ത്രിമാരുമായും സ്പീക്കര്‍ നടത്തിയ ചര്‍ച്ചയിലാണ് പിന്നീട് ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരമായ തീരുമാനം പിറവിയെടുക്കുന്നത്.

ഡോ. സുൽഫത്ത്

പൊന്നാനി: അഭിമാന നിമിഷമാണിത്. തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍നിന്നുള്ള ആദ്യ ഡോക്ടറായി സുല്‍ഫത്ത് മാറി. പക്ഷേ, സുല്‍ഫത്തിന്റെ സന്തോഷത്തിനടിസ്ഥാനം ഇതുമാത്രമല്ല. തന്നെപ്പോലുള്ള നിര്‍ധന കുടുംബത്തിലെ കുട്ടികള്‍ക്ക് പഠനവഴിയൊരുക്കാന്‍ താന്‍ നിമിത്തമായി എന്നതുകൂടിയാണ്. അഞ്ചുവര്‍ഷംമുന്‍പ് എം.ബി.ബി.എസ്. ഫീസിളവ് സംബന്ധിച്ച നിര്‍ണായകമായ തീരുമാനത്തിന് വഴിയൊരുക്കിയ സുല്‍ഫത്ത്, ഇപ്പോള്‍ ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കിയിരിക്കയാണ്.

പൊന്നാനി ഏഴുകുടിക്കല്‍ ലത്തീഫിന്റെയും ലൈലയുടെയും മകളാണ് സുല്‍ഫത്ത്. 2017-ല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് കടമ്പ കടന്ന അവര്‍ക്ക് പ്രവേശനം ലഭിച്ചത് സ്വാശ്രയ കോളേജായ കൊല്ലത്തെ ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജില്‍. മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ചെങ്കിലും 11 ലക്ഷം രൂപ വാര്‍ഷികഫീസ് അടുത്ത കടമ്പയായി. മുന്‍ സ്പീക്കറും പൊന്നാനി എം.എല്‍.എ.യുമായ പി. ശ്രീരാമകൃഷ്ണനെ കുടുംബം സമീപിക്കുന്നത് അതോടെയാണ്.

മുഖ്യമന്ത്രിയുമായും ആരോഗ്യവകുപ്പ്, ഫിഷറീസ് മന്ത്രിമാരുമായും സ്പീക്കര്‍ നടത്തിയ ചര്‍ച്ചയിലാണ് പിന്നീട് ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരമായ തീരുമാനം പിറവിയെടുക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സ്വാശ്രയ കോളേജിലെ ഫീസ് ഫിഷറീസ് വകുപ്പിന് അടയ്ക്കാന്‍ കഴിയുമോ എന്നു വകുപ്പ് സെക്രട്ടറിമാരോട് ആലോചിക്കാന്‍ മന്ത്രിമാര്‍ നിര്‍ദേശിച്ചു.

പട്ടികജാതി-വര്‍ഗ വിഭാഗത്തിലെ കുട്ടികള്‍ക്ക് അതത് വകുപ്പുകള്‍ നല്‍കുന്ന പഠനാനുകൂല്യം മത്സ്യത്തൊഴിലാളി മേഖലയിലെ കുട്ടികള്‍ക്ക് ഫിഷറീസ് വകുപ്പുവഴി ലഭ്യമാക്കാമെന്ന ഉത്തരവ് രണ്ടുദിവസംകൊണ്ടിറങ്ങി. സുല്‍ഫത്ത് അടയ്‌ക്കേണ്ട ഫീസ് ഫിഷറീസ് വകുപ്പില്‍നിന്ന് കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജിന്റെ അക്കൗണ്ടിലേക്കെത്തി. ഹൗസ് സര്‍ജന്‍സികൂടി പൂര്‍ത്തിയാക്കിയശേഷം പി.ജി.ക്കു ചേര്‍ന്ന് കാര്‍ഡിയോളജിസ്റ്റാകണമെന്നാണ് സുല്‍ഫത്തിന്റെ ആഗ്രഹം.

Content Highlights: dr sulfath from ponnani first doctor from a fishermen family in ponnani


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented