സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കി കോവിഡ് പരത്തരുത്- ഡോ. എസ്.എസ്. ലാല്‍


ഡോ. എസ്.എസ്. ലാൽ | Photo: facebook.com|drsslal

തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് വിപുലമായി നടത്തി കോവിഡ് പടര്‍ത്തരുതെന്ന് കഴക്കൂട്ടത്തെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ഡോ. എസ്.എസ്. ലാല്‍. സംസ്ഥാനത്ത് ഭരണമാണ് വേണ്ടതെന്നും അതിന് ലളിതമായ സത്യപ്രതിജ്ഞാ ചടങ്ങാണ് വേണ്ടതെന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സത്യപ്രതിജ്ഞ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആഘോഷമായി നടത്തരുത്. അതിനുള്ള ശ്രമങ്ങള്‍ ജനവിരുദ്ധമാണ്. കൊവിഡ് രോഗം വ്യാപകമായി പടര്‍ന്ന് എല്ലായിടത്തും മരണങ്ങള്‍ സംഭവിക്കുകയാണ്. നാട്ടുകാരോടാണ് സര്‍ക്കാരിന് കടപ്പാടെങ്കില്‍ ആഘോഷ ആഭാസത്തിന് കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേയ്സ്ബുക്ക് കുറിപ്പ് വായിക്കാം-

സത്യപ്രതിജ്ഞ നടത്തി രോഗം പടര്‍ത്തരുത്

സംസ്ഥാനത്തെ ഭരണ സ്തംഭനം പരിഹരിക്കാന്‍ എത്രയും വേഗം പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യണം. ഭരണമാണ് വേണ്ടത്. അതിന് ലളിതമായ സത്യപ്രതിജ്ഞയാണ് വേണ്ടത്. രോഗം പടര്‍ത്തുന്ന ആഘോഷമല്ല.

സത്യപ്രതിജ്ഞ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആഘോഷമായി നടത്തരുത്. അതിനുള്ള ശ്രമങ്ങള്‍ ജനവിരുദ്ധമാണ്. കൊവിഡ് രോഗം വ്യാപകമായി പടര്‍ന്ന് എല്ലായിടത്തും മരണങ്ങള്‍ സംഭവിക്കുകയാണ്. ചികിത്സയ്ക്ക് ഐ.സി. യൂണിറ്റ് പോയിട്ട് കട്ടില്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. ഇനിയും രോഗികള്‍ ഉണ്ടായാല്‍ ആശുപത്രിയില്‍ കയറാനാകാതെ വഴിയില്‍ കിടന്ന് നമ്മള്‍ മരിച്ചെന്നു വരും.

തൊഴിലില്ലാതെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ പട്ടിണിയാലാണ്. മരിച്ചവരുടെ ശരീരവുമായി ബന്ധുക്കള്‍ ശ്മശാനങ്ങളില്‍ കാത്തു നില്‍ക്കുകയാണ്. കേരളം ഒരു മരണ വീടാണ്. ഇവിടെ ആഘോഷം നടത്തരുത്.

സാംസ്‌കാരിക സാഹിത്യ നായകരെ ഇരുത്താന്‍ അവിടെ കസേര ഒരുക്കിയിട്ടുണ്ടെന്ന് വാര്‍ത്തയില്‍ കണ്ടു. ഈ നായകര്‍ക്ക് കടപ്പാട് അവരെ വളര്‍ത്തുന്ന നാട്ടുകാരോടാണെങ്കില്‍ ഈ ആഘോഷ ആഭാസത്തിന് കൂട്ടുനില്‍ക്കരുത്. അഥവാ കൂട്ടുനിന്ന് രോഗവ്യാപനം ഉണ്ടാക്കിയാല്‍ പിന്നീട് മരിച്ചവരുടെ പേരില്‍ കവിതയും കഥയും എഴുതി കരയാനും വായിച്ചു കേള്‍പ്പിക്കാനും വരരുത്.

അമ്മാവന് അടുപ്പിലും ആകാം എന്നത് ഈ കാലഘട്ടത്തിലെ കേരളത്തിന് ദൂഷണമല്ല. മുഖ്യമന്ത്രി തീരുമാനം തിരുത്തണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented