saradamaniപാലക്കാട്: മണ്ണാര്‍ക്കാട് 'അനാമിക'യില്‍ സ്രാമ്പിക്കല്‍ കണ്ടന്തൊടി വീട്ടില്‍ ശാരദാമണി (56) അന്തരിച്ചു. അധ്യാപിക ആയിരുന്നു. റിട്ട. പോലീസ് ഇന്‍സ്‌പെക്ടര്‍ നെച്ചുള്ളി രാധാകൃഷ്ണന്‍ ആണ് ഭര്‍ത്താവ്. ഡോ.സൗമ്യ സരിന്റെ അമ്മയാണ്. 

യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഡോ. സരിന്‍ ആണ് മരുമകന്‍. വിദേശത്തുള്ള സുധിന്‍(കുട്ടന്‍) മകനാണ്. മരുമകള്‍: ശ്യാമ. സംസ്‌കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് ഐവര്‍മഠത്തില്‍ നടക്കും