കോഴിക്കോട്: കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളേജുകളിലേക്ക് സര്‍ക്കാര്‍ പുതിയ പ്രിന്‍സിപ്പള്‍മാരെ നിയമിച്ചു. 

ഡോ.ഡി.രാജേന്ദ്രനാണ് കോഴിക്കോട് മെഡി.കോളേജിലെ പുതിയ പ്രിന്‍സിപ്പള്‍. ഡോ.എം.പി.ശശി മഞ്ചേരി മെഡി.കോളേജിലും ഡോ.ഫ്‌ളവര്‍ ആലപ്പുഴ മെഡി.കോളേജിലും പ്രിന്‍സിപ്പള്‍മാരാവും. 

പകര്‍ച്ചപനി പടര്‍ന്നു പിടിച്ചിട്ടും കോഴിക്കോട്,മഞ്ചേരി മെഡി.കോളേജുകളില്‍  ഇത്രയും നാള്‍ പ്രിന്‍സിപ്പള്‍മാര്‍ ഇല്ലായിരുന്നു. ഒഴിവുള്ള ഈ പദവിയിലേക്ക് സീനിയോറിറ്റി മറികടന്ന് അനര്‍ഹരെ നിയമിക്കാന്‍ ശ്രമം നടക്കുന്നതായി മാതൃഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.