ഡോക്ടർ പ്രഭുദാസ് | Screengrab: മാതൃഭൂമി ന്യൂസ്
പാലക്കാട്: തന്റെ ആരോപണങ്ങളില്‍ ഉറച്ചിനില്‍ക്കുന്നുവെന്ന് അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റപ്പെട്ട ഡോ. ആര്‍ പ്രഭുദാസ്. സർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയാണെങ്കില്‍ തെളിവ് നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചുമതലയേറ്റെടുത്ത കാലം മുതല്‍ ആശുപത്രി നന്നാക്കാന്‍ ശ്രമിച്ചപ്പോഴുള്ള പ്രശ്‌നങ്ങള്‍ അന്ന് തൊട്ട് ഇന്നുവരെ ഒരുപോലെ നിലനില്‍ക്കുന്നുണ്ട്.
അട്ടപ്പാടിയിലെ ജനങ്ങളെ സഹായിക്കാന്‍ കഴിയുന്നപോലെ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല നിലയില്‍ നേതൃത്വം നല്‍കാനാണ് ശ്രമിച്ചത്. പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തനാണെന്നും ഇതിനിടയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരം നേടാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണം പ്രഖ്യാപിച്ചാല്‍ സ്വാഭാവികമായും തെളിവ് നല്‍കാന്‍ ബാധ്യസ്ഥനാണ്. അപ്പോള്‍ പരാതി നല്‍കിയവരും തെളിവ് നല്‍കിയവരും എല്ലാം രംഗത്ത് വരട്ടെ. അപ്പോള്‍ തനിക്ക് പറയാനുള്ളത് പറയും. തെളിവ് നല്‍കാനുള്ളത് നല്‍കും. അട്ടപ്പാടിയിലെ ആശുപത്രി നന്നാക്കിയതിന്റെ പേരില്‍ എന്തെങ്കിലും ശിക്ഷ കിട്ടുന്നുവെങ്കില്‍ ആയിക്കോട്ടേയെന്നും ഡോക്ടര്‍ പ്രഭുദാസ് പറഞ്ഞു.
Content Highlights: dr prabhudas on attapadi hospital issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..