കണ്ണടച്ച് പിടിച്ചിട്ട് ഇനിയും ഉറക്കെച്ചോദിക്കണം- 'രാഹുല്‍ ഗാന്ധി എവിടെയാണെന്ന്'- വൈറലായി കുറിപ്പ്


ഹത്രാസിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിനായി പുറപ്പെട്ട രാഹുൽ ഗാന്ധിയെ നോയ്ഡയ്ക്ക് സമീപം പോലീസ് ബലം പ്രയോഗിച്ച് തടയുന്നു

ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ട രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പോലീസ് തടയുകയും ബലപ്രയോഗത്തിനിടെ രാഹുല്‍ താഴെ വീഴുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാഹുലിനെക്കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ഡോ.നെല്‍സണ്‍ ജോസഫ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇടപെടലുകളെ കുറിച്ചുമാണ് പോസ്റ്റില്‍ പറയുന്നത്‌

. രാഹുല്‍ എവിടെ? അമേത്തിയില്‍ നിന്ന് പേടിച്ചോടിയ പപ്പുമോന്‍ എവിടെയാണ്? വയനാട്ടിലെ പ്രധാനമന്ത്രി എവിടെയാണ്? ജനാധിപത്യത്തിന്റെ ലാസ്റ്റ് ബസ് എവിടെയാണ്? തുടങ്ങിയ പരിഹാസചോദ്യങ്ങള്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ക്കു നേരെ കണ്ണടച്ചു കൊണ്ടുള്ളതാണെന്നും നെല്‍സണ്‍ പറയുന്നു.

rahul blocked by police
പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള ബലപ്രയോഗത്തിനിടെ രാഹുല്‍ വീണപ്പോള്‍

നെല്‍സണ്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

' രാഹുല്‍ ഗാന്ധി എവിടെയാണ്? '
അമേത്തിയില്‍ നിന്ന് പേടിച്ചോടിയ പപ്പുമോന്‍ എവിടെയാണ്? വയനാട്ടിലെ പ്രധാനമന്ത്രി എവിടെയാണ്? ജനാധിപത്യത്തിന്റെ ലാസ്റ്റ് ബസ് എവിടെയാണ്?
അതെ, രാഹുല്‍ ഗാന്ധി എവിടെയാണ്?
രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പൊ ഒരു വലിയ കൂട്ടം ആളുകള്‍ രാജ്യത്തിന്റെ വിരിമാറിലൂടെ കാല്‍നടയായി നീങ്ങിയപ്പൊ രാഹുല്‍ ഗാന്ധി അവരുടെ ഇടയിലേക്കിറങ്ങിച്ചെന്നിരുന്നു..
രാഹുല്‍ ഗാന്ധി എവിടെയാണ്?
സമ്പദ് വ്യവസ്ഥ., എക്കോണമി, കൊവിഡ് കേസുകള്‍, ചൈന എല്ലാറ്റിലും ചോദ്യങ്ങളുടെ ചൂണ്ടുവിരലുയര്‍ത്തിക്കൊണ്ട് അയാള്‍ ഇവിടെയുണ്ടായിരുന്നു.
രാഹുല്‍ ഗാന്ധി എവിടെയാണ്?
കയ്യടികളെക്കുറിച്ചും പൂ വിതറലുകളെക്കുറിച്ചും സംസാരിക്കുന്നതിലുമധികം ടെസ്റ്റുകളെക്കുറിച്ചും ടെസ്റ്റിങ്ങ് കിറ്റുകളെക്കുറിച്ചും സംസാരിച്ചുകൊണ്ട് അയാള്‍ ഇവിടെയുണ്ടായിരുന്നു.
രാഹുല്‍ ഗാന്ധി എവിടെയാണ്?
ഒരു സാധാരണക്കാരി പെണ്‍കുട്ടിക്ക് വേണ്ടി ചോദ്യങ്ങളുയര്‍ത്തിക്കൊണ്ട് യമുന എക്‌സ്പ്രസ് ഹൈവേയിലൂടി കാല്‍നടയായി അയാള്‍ നടന്നുനീങ്ങിയിരുന്നു...
അയാള്‍ അയാള്‍ക്കറിയാവുന്ന ജോലി കൃത്യമായി ചെയ്തുകൊണ്ടേയിരുന്നു.
രാഹുല്‍ ഗാന്ധി മുന്‍പും വന്നിരുന്നു...ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിന്നുകൊണ്ട്, സംവാദങ്ങളുയര്‍ത്തിക്കൊണ്ട്, പാവപ്പെട്ടവരെക്കുറിച്ച് പറഞ്ഞുകൊണ്ട്..അന്ന് പലരുമിങ്ങനെ രാഹുല്‍ ഗാന്ധിയെ വിളിച്ചിരുന്നു.
' പപ്പു '
' വയനാടിന്റെ പ്രധാനമന്ത്രി '
ഇന്നും വിളി തുടരുന്നു..
മറ്റാരെയും വിമര്‍ശിക്കാന്‍ ഭയമുള്ളവര്‍ക്ക് കോണ്‍ഗ്രസിന്റെ മുന്‍ അദ്ധ്യക്ഷനെ വിമര്‍ശിക്കാം. അയാളുടെ അമ്മയെ പരിഹസിക്കാം. ധൈര്യമായി..
മറ്റാരോടും ചോദ്യം ചോദിക്കാന്‍ വാ തുറക്കാന്‍ ഭയക്കുന്നവര്‍ക്ക് ചോദ്യം ചോദിക്കാനും വിമര്‍ശിക്കാനും അയാള്‍ക്ക് നേരെ വിരല്‍ ചൂണ്ടാം, ധൈര്യമായി
കാരണം അയാളുടെ പൊളിറ്റിക്‌സ് പ്രതികാരമല്ല എന്ന് വിമര്‍ശിക്കുന്നവര്‍ക്ക് പോലും ഉറപ്പുള്ളതുകൊണ്ടുകൂടിയാണ് എന്ന് ഞാന്‍ കരുതുന്നു.
അതുകൊണ്ട് നിങ്ങള്‍ക്ക് ആവുന്ന, അറിയാവുന്ന, ചെയ്ത് ശീലമുള്ള ആ പണിയങ്ങ് തുടര്. രാഹുല്‍ ഗാന്ധി അയാള്‍ക്ക് അറിയാവുന്ന ജോലിയും തുടരും.
ഒപ്പം ആരും ഇല്ലാതിരുന്നപ്പൊഴും അയാളത് ചെയ്തിരുന്നു. ഇനി ഒപ്പം ആരും ഇല്ലെങ്കിലും അയാള്‍ ചെയ്തുകൊള്ളും.
കണ്ണ് അടച്ച് പിടിച്ചിട്ട് ഇനിയും ഉറക്കെച്ചോദിക്കണം
' രാഹുല്‍ ഗാന്ധി എവിടെയാണ്? '

content highlights: dr nelson joseph facebook post on rahul gandhi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section
Most Commented