ബോയ് ലവേഴ്‌സ് സംഘടനകള്‍ വ്യാപകം; സ്വവര്‍ഗരതിക്കാരനായി ചിത്രീകരിച്ചതില്‍ അമര്‍ഷമുണ്ട് - മുനീര്‍


ഹോമോസെക്ഷ്വൽ ആയിട്ടുള്ള ട്രോളുകൾ തനിക്കെതിരെ വ്യാപകമായി പ്രചരിച്ചു. ഓരോ വീട്ടിലും ചെന്നിട്ട് ഇതല്ല ഞാൻ എന്ന് എനിക്ക് പറയാൻ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു.

ഡോ. എം.കെ. മുനീർ | Photo: https://www.facebook.com/mkmuneeronline

മലപ്പുറം: ജെൻഡർ ന്യൂട്രൽ വിവാദത്തിൽ പറഞ്ഞ കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്ന് എം.കെ. മുനീർ എം.എൽ.എ. സമൂഹത്തിന് മുന്നിൽ തന്നെ സ്വവർഗരതി ആസ്വദിക്കുന്നയാളായി മാധ്യമങ്ങൾ ചിത്രീകരിച്ചുവെന്നും സ്വത്വത്തെ ബാധിച്ചുവെന്നും എം.കെ. മുനീർ മാധ്യമങ്ങളോട് പറഞ്ഞു.

പറഞ്ഞതിന് വിപരീതമായ വാർത്തകളാണ് വരുന്നത്. മാധ്യമങ്ങളുടെ ആശയം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കരുത്. പോക്സോ കേസിന് വേണ്ടി നിയമങ്ങൾ കാറ്റിൽ പറത്തണമെന്ന് പറയുന്ന ആളായി തന്നെ ചിത്രീകരിക്കുന്നുവെന്നും ഇതിൽ ശക്തമായ അമർഷം രേഖപ്പെടുത്തുന്നുവെന്നും മുനീർ പറഞ്ഞു.

ഹോമോസെക്ഷ്വൽ ആയിട്ടുള്ള ട്രോളുകൾ തനിക്കെതിരെ വ്യാപകമായി പ്രചരിച്ചു. ഓരോ വീട്ടിലും ചെന്നിട്ട് ഇതല്ല ഞാൻ എന്ന് എനിക്ക് പറയാൻ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു.

ലോകത്ത് ബോയ് ലവേഴ്സ് അസോസിയേഷനുകൾ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇത് പോക്സോയെ അപ്രസക്തമാക്കുന്നുവെന്നാണ് താൻ പറഞ്ഞത്. ഇത്തരക്കാരുടെ അടുത്തഘട്ടം പീഡോഫീലിക് അസോസിയേഷനാണ്. ഇതുകൂടി വന്നാൽ കുട്ടികളുമായി ബന്ധപ്പെട്ടുള്ള മുറവിളി ഉയരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് പോക്സോ കേസുകളെ അപ്രസക്തമാക്കുമെന്നും അങ്ങനെ പീഡിപ്പിക്കപ്പെട്ട കുട്ടി ഏത് കോടതിയിൽ പോകുമെന്നും അദ്ദേഹം ചോദിച്ചു.

ജെൻഡർ ജസ്റ്റിസിന് വേണ്ടി നിലകൊണ്ടിട്ടുള്ള ആളാണ് ഞാൻ. സ്ത്രീകളുടേയും കുട്ടികളുടേയും വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. പോക്സോ കേസ് രാജ്യത്ത് കൊണ്ടു വന്നപ്പോൾ അന്നത്തെ മന്ത്രി എന്ന നിലയിൽ പോക്സോ ഇവിടെ യഥാർത്ഥ്യമാക്കുക എന്നത് എന്റെ ഉത്തരവാദിത്തമായിരുന്നു. അന്ന് കമ്മിഷൻ വെച്ചത് താനാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

Content Highlights: dr mk muneer press meet about gender neutrality


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented