'ജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ കുറ്റവാളികൾ രക്ഷപ്പെടുമെന്നാണ് ഉദ്ദേശിച്ചത്'; വിശദീകരണവുമായി മുനീർ


ഡോ. എം.കെ. മുനീർ | Photo: https://www.facebook.com/mkmuneeronline

കോഴിക്കോട്: ജെൻഡർ ന്യൂട്രാലിറ്റിയിലെ വിചിത്രവാദത്തിൽ വിശദീകരണവുമായി ലീഗ് നേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ. ജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ കുറ്റവാളികൾ രക്ഷപ്പെടുമെന്നാണ് ഉദ്ദേശിച്ചതെന്ന് എം.കെ. മുനീർ മാധ്യമങ്ങളോട് പറഞ്ഞു.

"ജെൻഡർ ന്യൂട്രാലിറ്റിയിൽ വ്യാഖ്യാനിച്ച് പോക്സോയെ നിഷ്പ്രഭമാക്കുന്ന ഒരവസ്ഥയുണ്ടാകും. പോക്സോയെ നിഷ്പ്രഭമാക്കരുത്. അതിന് ഇത്തരത്തിലുള്ള ക്രൂരതകളെ നമ്മൾ തിരിച്ചറിയണം. എന്തിനേയും വളച്ചൊടിക്കാൻ പറ്റുന്ന ഒരു കാലത്ത്, എല്ലാത്തിനേയും ഈ തരത്തിൽ വ്യാഖ്യാനിക്കപ്പെടുമോ എന്ന് ഭയപ്പെടുകയാണ്. ജെൻഡർ ന്യൂട്രാലിറ്റി എന്ന വ്യാഖ്യാനത്തിലേക്ക് കൊണ്ടുവന്ന് യഥാർത്ഥ കള്ളന്മാർ മുഴുവൻ രക്ഷപ്പെട്ട് പോക്സോയ്ക്ക് പിടികൊടുക്കാത്ത രീതിയിൽ പോയാൽ പോക്സോ നിഷ്പ്രഭമാകില്ലേ എന്ന ചോദ്യമാണ്", എം.കെ. മുനീർ പറഞ്ഞു.

ലിംഗ സമത്വമെങ്കിൽ ആൺകുട്ടികൾ മുതിർന്ന ആളുകളുമായി ബന്ധപ്പെട്ടാൽ കേസെടുക്കുന്നത് എന്തിനെന്നായിരുന്നു എം.കെ. മുനീറിന്റെ ചോദ്യം. മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് ജൻഡർ ന്യൂട്രാലിറ്റി എന്നും അതിന്റെ പേരിൽ ഇസ്ലാമിസ്റ്റ് എന്ന് ചാപ്പകുത്തിയാലും പ്രശ്നമില്ലെന്നും എം.കെ. മുനീർ പറഞ്ഞിരുന്നു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ, 'കേരള പാഠ്യപദ്ധതി ചട്ടക്കൂട് കാണാപ്പുറങ്ങൾ' എന്ന സെമിനാറിൽ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിചിത്രവാദം. എന്നാൽ ഇത് വളച്ചൊടിച്ചുവെന്നും പോജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ കുറ്റവാളികൾ രക്ഷപ്പെടുമെന്നാണ് ഉദ്ദേശിച്ചതെന്നുമാണ് അദ്ദേഹം ഇപ്പോൾ വിശദീകരിച്ചിരിക്കുന്നത്.

Content Highlights: dr mk muneer explanation about gender neutral controversial statement


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented