ഡോ. എം.കെ. മുനീർ, ട്രാൻസ് ദമ്പതികൾ | Photo: മാതൃഭൂമി, Screengrab/ Mathrubhumi News
കോഴിക്കോട്: ട്രാൻസ് ജെന്‍ഡർ പ്രസവിച്ചു എന്നത് പൊള്ളയായ വാദമെന്ന് ഡോ. എം.കെ. മുനീർ. ട്രാന്‍സ്മാന്‍ പ്രസവിച്ചു എന്നത് മാധ്യമപ്രചാരണമാണ്. പ്രസവിച്ചത് സ്ത്രീയാണെന്ന് തെളിഞ്ഞുവെന്ന് കോഴിക്കോട് നടന്ന വിസ്ഡം സമ്മേളനത്തിൽ സംസാരിക്കവേ എം.കെ. മുനീർ പറഞ്ഞു.
ലിബറലിസം കൊണ്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന, മാനവികതയെത്തന്നെ ചോദ്യംചെയ്യുന്ന ധാരാളം പ്രശ്നങ്ങൾ നമ്മൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാരിൽ ഇപ്പോൾ ജെന്റർ ന്യൂട്രൽ അവശിഷ്ടങ്ങൾ ഉണ്ട്. പാശ്ചാത്യ രാജ്യങ്ങൾ കൈയൊഴിഞ്ഞ ആശയങ്ങളാണ് ഇതെന്നും മുനീർ പറഞ്ഞു.
'ഒരു സ്ത്രീ പുരുഷനാകാൻ ശ്രമിച്ച് അവിടെ എത്താൻ സാധിക്കാത്ത അവസ്ഥയിൽ, അവരുടെ ഗർഭപാത്രം അവിടത്തന്നെ ഉണ്ട്, പുരുഷനാകണമെന്ന ആഗ്രഹത്താൽ സ്തനങ്ങൾ മുറിച്ചു കളഞ്ഞു, അവർ പ്രസവിക്കുന്നു. പ്രസവിച്ച കുട്ടിയെ പാലൂട്ടാൻ പോലും സാധിക്കാത്തവിധം സ്തനങ്ങൾ അവർക്കില്ല എന്നത് ഒരു വലിയ ചിന്താ കുഴപ്പം ഉണ്ടാക്കുകയാണ്. പുറംതോടിൽ ഒരു പുരുഷൻ ആയി എന്ന് പ്രഖ്യാപിക്കുമ്പോഴും അവർ ജന്മം കൊണ്ട് സ്ത്രീയായിരുന്നു. അണ്ഡവും ബീജവും തമ്മിൽ സങ്കലനം ഉണ്ടാകുമ്പോൾ മാത്രമാണ് ഒരു കുട്ടി ജനിക്കുന്നത്. അല്ലാതെ ഒരു കുട്ടി ജനിക്കുന്നു എന്ന് പറഞ്ഞെങ്കിൽ അത് അത്ഭുതമാണ്. അങ്ങനെ അല്ലാതെ ഒരു കുട്ടി ജനിക്കുന്നു എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ അവർ മൂഢന്മാരുടെ സ്വർഗത്തിലാണ്. ട്രാൻസ് മാൻ ആയിട്ടുണ്ടെങ്കിൽ അവർക്ക് കുട്ടിയെ പ്രസവിക്കാൻ സാധിക്കില്ല', അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: dr mk muneer against trans couples
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..