കോഴിക്കോട്: പ്രശസ്ത ഹെമറ്റോളജിസ്റ്റായ കോഴിക്കോട് ജയില്‍ റോഡിലെ ലെസ്റ്റര്‍ഷൈനില്‍ താമസിക്കുന്ന ഡോ.കെ.എ.സലിമിന്റെ ഭാര്യ സയിദ് പാത്തുമ്മാല്‍ (79)അന്തരിച്ചു. പത്തനാപുരം പുത്തന്‍ ബംഗ്ലാവില്‍ ബാവ സാഹിബിന്റെ മകളാണ്.
സംസ്‌കാരം വൈകീട്ട് നാലുമണിക്ക് കണ്ണംപറമ്പിൽ നടക്കും.
മക്കള്‍: ഡോ.ഷെഫീക്ക് സലിം(ഹെമിറ്റോളജിസ്റ്റ്,യു.കെ.), റഫീക്ക് സലിം(റിയാദ്), ഡോ. ആഷിക് സലിം(യു.കെ), ഡോ.സജിക് സലിം(യു.കെ.)
മരുമക്കള്‍: ഷബ്‌നം ഷഫീക്ക് (നെയ്യാറ്റിന്‍കര), ഷംന റഫീക്ക്(ഈരാറ്റുപേട്ട), ഷെറി ആഷിക് (കണ്ണൂര്‍), സബീന സജിക് (എറണാകുളം)
സഹോദരങ്ങള്‍ : സി.ബി.സബി, പരേതനായ ബി.എം.ഖാന്‍, പരേതനായ മജീദ് സാഹിബ്, പരേതനായ സലിം സാഹിബ്, ബി.ദസ്തഗീര്‍ സാഹിബ്, ഹാഷിം സാഹിബ്