'സ്ത്രീകളോട് അവഗണന': കോട്ടയം ജില്ല വനിത ലീഗ് ജനറല്‍ സെക്രട്ടറി പാർട്ടിയിൽ നിന്ന് രാജിവെച്ചു


ഡോ.ബേനസീർ

കോട്ടയം: വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. ബേനസീര്‍ മുസ്ലീം ലീഗിൽ നിന്ന് രാജിവെച്ചു. വനിതാ പ്രവര്‍ത്തകരോടുള്ള ലീഗ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി. തനിക്കൊപ്പം ഇരുന്നൂറോളം പ്രവര്‍ത്തകര്‍ മുസ്ലീം ലീഗ് വിടുമെന്നും ഐഎന്‍എല്ലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നും ബേനസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വനിതകള്‍ക്ക് നേരെയുള്ള വിവേചനവും അവഗണനയുമാണ് രാജിക്ക് കാരണം. സ്ത്രീശാക്തീകരണമെന്നത് നാമ മാത്രമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ രാജിവെച്ച് ഐഎന്‍എല്ലിലേക്ക് എത്തുമെന്നും അവര്‍ പ്രതികരിച്ചു.

കോട്ടയത്ത് വനിതാ ലീഗില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നയാളാണ് ബേനസീര്‍. രാജിക്കത്ത് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന് കൈമാറി.

Content Highlights: Dr.Benaseer announces resign from IUML, Kottayam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented