വണ്ടൂര്‍: ആദ്യകാല ഡോക്ടര്‍മാരില്‍ ഒരാളും വണ്ടൂര്‍ നിംസ് ആശുപത്രി ചെയര്‍മാനുമായിരുന്ന പെരുകഞ്ചിറ ഡോ. അബ്ദുള്‍കരീം(76) അന്തരിച്ചു. രോഗികള്‍ക്ക് മുന്നില്‍ സ്വന്തം ജീവിതം കൊണ്ട് ആത്മവിശ്വാസം പകര്‍ന്നയാളായിരുന്നു ഡോ.കരിം.
1983-ല്‍ ഇദ്ദേഹം കാന്‍സര്‍ രോഗ ബാധിതനായ ഡോക്ടറുടെ ജീവിതം പിന്നീട് കാന്‍സറിനെതിരേയുള്ള പോരാട്ടമായിരുന്നു.താലൂക്കാശുപത്രി കേന്ദ്രമായുള്ള കാരുണ്യ കൂട്ടായ്മ, ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായുള്ള ആശ്രയ സ്പെഷ്യല്‍സ്‌കൂള്‍ തുടങ്ങി ഭിന്നമേഖലകളിലും അത്താണിയായി ഡോക്ടര്‍ നിന്നു. വണ്ടൂര്‍ നിംസ് ആശുപത്രിക്ക് തുടക്കമിട്ടതും ഇദ്ദേഹമാണ്.
ഭാര്യ: കയനിക്കര ഖദീജ. മക്കള്‍: യൂനുസ്, ഉമൈസ, ഡോ. ഹിഫ്സുറഹ്മാന്‍, ലിന്‍സ് ജമാല്‍. മരുമക്കള്‍: ഡോ. സി.ടി.പി. അബ്ദുള്‍ ഗഫൂര്‍, ഷെറിന്‍ യൂനുസ്, റിസവാന്‍ ഹിഫ്സു റഹമാന്‍, ഹംന ജമാല്‍
Content Highlights:Dr. Abdul Kareem passes away