പിടിച്ചത് അമ്പതുലക്ഷം, കോടതിയിലെത്തിയത് നാല്‍പ്പതുലക്ഷം; സംശയത്തിലായി എക്‌സൈസ് വകുപ്പ്


പ്രതീകാത്മകചിത്രം | Photo: PTI

കല്‍പറ്റ: രേഖകളില്ലാതെ കടത്തിയ പണം പിടികൂടിയ സംഭവത്തില്‍ സംശയത്തിന്റെ നിഴലിലായി എക്‌സൈസ് വകുപ്പ്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ തോല്‍പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ അമ്പതുലക്ഷംരൂപ പിടികൂടിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ടീമും തോല്‍പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റ് ടീമും നടത്തിയ പരിശോധനയിലാണ് പണം പിടിച്ചത്. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് മധുര സൗത്ത് മാസി സ്ട്രീറ്റ് പൂക്കാറ ലൈനിലെ വിജയ്ഭാരതി(42)യെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.പിടികൂടിയ പണം അരക്കോടിയെന്നാണ് എക്‌സൈസ് കോടതിയെ അറിയിച്ചത്. ഇതുതന്നെയാണ് മാധ്യമങ്ങള്‍ക്കും നല്‍കിയ കണക്ക്. എന്നാല്‍, കോടതിയിലെത്തിയ പണം എണ്ണിയപ്പോള്‍ പത്തുലക്ഷംരൂപ കുറഞ്ഞ് നാല്‍പതുലക്ഷമായി. ഇതുമായി ബന്ധപ്പെട്ട് കോടതി എക്‌സൈസ് വകുപ്പിനോട് വിശദീകരണം ആവശ്യപ്പെട്ടതായി അറിയുന്നു.

കസ്റ്റഡിയിലെടുത്തത് നാല്‍പതുലക്ഷംരൂപ തന്നെയാണെന്നും കണക്ക് കൊടുക്കുമ്പോള്‍ മാറിപ്പോയതാണെന്നുമാണ് എക്‌സൈസ് നല്‍കിയ വിശദീകരണം.

എന്നാല്‍, പണം എണ്ണുമ്പോഴും ഉത്തരവാദിത്വത്തോടെ മഹസര്‍ തയ്യാറാക്കുമ്പോഴും ഇത്രയും വലിയ തുക കുറവുവരുമോ എന്ന സംശയമാണുയരുന്നത്. സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എക്‌സൈസ് അസി. കമ്മിഷണറെ വകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്.

രേഖകളില്ലാതെ എക്‌സൈസ് വകുപ്പ് പിടികൂടുന്ന പണം പോലീസിനെ ഏല്‍പ്പിക്കുന്നതായിരുന്നു മുമ്പൊക്കെയുള്ള രീതി. ഇത്തരം സംഭവത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ചെയ്ത് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിന് പ്രത്യേക അധികാരവുമുണ്ടായിരുന്നു.

എന്നാല്‍, പോലീസിന്റെ അധികാരം കോടതി എടുത്തുകളഞ്ഞതോടെ ഇങ്ങനെയുള്ള പണം സ്വീകരിക്കാന്‍ പോലീസ് മടികാട്ടുന്നുണ്ട്.

എന്നിരുന്നാലും ചില കേസുകളില്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ പോലീസ് പണം കസ്റ്റഡിയിലെടുത്ത് റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയെ ഏല്‍പ്പിക്കാറുണ്ട്. എന്നാല്‍, കഴിഞ്ഞദിവസം തോല്‌പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍നിന്ന് പിടികൂടിയ പണം തിരുനെല്ലി പോലീസ് വഴിയല്ല കോടതിയിലെത്തിയത്.

Content Highlights: doubts over amount of money seized by excise department


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented