തിരുവനന്തപുരം: കേരളത്തില്‍ നേരത്തേ മരവിപ്പിച്ചു നിര്‍ത്തിയിരുന്ന മൂന്ന് റെയില്‍പാളം ഇരട്ടിപ്പിക്കല്‍ പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള തീരുമാനം റെയില്‍വേ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

ആലപ്പുഴ- കായംകുളം സെക്ഷനിലെ 69 കിലോമീറ്റര്‍ പാളം ഇരട്ടിപ്പിക്കാന്‍ 1439 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുക. 

1) എറണാകുളം- കുമ്പളം- 7.7 കിലോ മീറ്റര്‍ 189 കോടി, 2) കുമ്പളം- തുറവൂര്‍- 15.59 കിലോ മീറ്റര്‍ 250 കോടി, 3) തുറവൂര്‍- അമ്പലപ്പുഴ 45.7 കിലോ മീറ്റര്‍ 1000 കോടി എന്നിങ്ങനെയായിരിക്കും പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുക എന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഇത് വളരെ സന്തോഷകരമായ വാര്‍ത്തയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം തന്നെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പഴങ്ങളും പച്ചക്കറികളും തൈകളും അടക്കമുള്ള കാര്‍ഷിക വിഭവങ്ങളുടെ കയറ്റിറക്കുമതിക്കായുള്ള അനുവാദം ലഭ്യമായിരിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. 

ഇതുസംബന്ധിച്ച് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഉത്തരവ് ഇപ്പോള്‍ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

ആശ്വസിക്കാം; സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകളില്ല; 61 പേര്‍ രോഗമുക്തരായി, ചികിത്സയില്‍ 34 പേര്‍ | Read More...

നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യ സിമ്മുമായി BSNL | Read More...

ഇന്ന് കോവിഡ്-19 മുക്തരായവര്‍ 61; തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളിലും രോഗികളില്ല | Read More...

കണ്ടയ്ന്‍മെന്റ് സോണിലല്ലാത്ത വര്‍ക്ക്ഷോപ്പുകള്‍ക്കും വാഹന ഷോ റൂമുകള്‍ക്കും പ്രവര്‍ത്തിക്കാം | Read More...

ആലപ്പുഴ- കായംകുളം റെയില്‍പാളം ഇരട്ടിപ്പിക്കല്‍ പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനമായി | Read More...

ഉത്തര കേരളത്തില്‍ നാളികേര പാര്‍ക്കും വിവിധ ഭാഗങ്ങളില്‍ ലോജിസ്റ്റിക്സ് പാര്‍ക്കുകളും സ്ഥാപിക്കും - മുഖ്യമന്ത്രി | Read More...

വ്യവസായ സംരഭകര്‍ക്ക് ഒരാഴ്ചയ്ക്കകം ലൈസന്‍സ് നല്‍കും; കേരളം സുരക്ഷിത നിക്ഷേപ കേന്ദ്രമായി-മുഖ്യമന്ത്രി  | Read More...

അതിഥി തൊഴിലാളികളുടെ ട്രെയിന്‍ ടിക്കറ്റ്; സംസ്ഥാനം ഒന്നും വഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി | Read More...

 

content highlight: doubling of railway line in between alappuzha and kayamkulam will take place soon says kerala cm