ഴ ശക്തമായതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം വീണ്ടും രൗദ്രഭാവം പൂണ്ടിരിക്കുകയാണ്. ചാലക്കുടിപ്പുഴ നിറഞ്ഞൊഴുക്കുന്നു. എന്നാല്‍ ശക്തമായ ഒഴുക്കിലും അതിരിപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളില്‍ സ്ഥാപിച്ച ചെറിയ ഓലഷെഡ്ഡിന് ഇത്തവണയും കുലുക്കമൊന്നും സംഭവിച്ചിട്ടില്ല. ഇതിലും വലിയതോതില്‍ മഴയുണ്ടായിരുന്ന 2018-ലെ പ്രളയകാലത്ത് പോലും ഷെഡ്ഡിന് പോറല്‍പോലും ഏറ്റിട്ടില്ല. പിന്നെയാണോ ഈ ചെറിയ മഴയെന്ന മട്ടില്‍ കുത്തിയൊലിക്കുന്ന ചാലക്കുടി പുഴയില്‍ നെഞ്ചുംവിരിച്ച് നില്‍ക്കുകയാണ് ആ ഷെഡ്.

athirappilly waterfall
കനത്തമഴയില്‍ നിറഞ്ഞൊഴുകുന്ന അതിരപ്പിളളി വെള്ളച്ചാട്ടവും ഷെഡ്ഡും| | ഫോട്ടോ: ജെ. ഫിലിപ്പ്\ മാതൃഭൂമി

ഓരോ മഴക്കാലത്തും അതിരപ്പിള്ളിയിലെ ഈ ഷെഡ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇത്തവണയും പതിവ് തെറ്റിയില്ല. കഴിഞ്ഞ ദിവസത്തെ കനത്തമഴയില്‍ ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ ശ്രദ്ധാകേന്ദ്രമായതും ഈ ഷെഡ് തന്നെ. അതോടെ ആളുകള്‍ വീണ്ടും ചോദിച്ചുതുടങ്ങി, ഇത്ര വലിയ ഒഴുക്കിലും ഈ ഷെഡിന് എന്താണ് ഒന്നും സംഭവിക്കാത്തത്ം എന്താണ് ഇതിനുപിന്നിലെ രഹസ്യംം

വനംവകുപ്പ് പറയുന്നത്...

2017-ലാണ് ഈ ഷെഡ്ഡ് സ്ഥാപിച്ചതെന്നാണ് ഇവിടുത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വിനോദസഞ്ചാരികളെ നിയന്ത്രിക്കാനായി വനസംരക്ഷണ സമിതി പ്രവര്‍ത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും വെള്ളച്ചാട്ടത്തിന് മുകള്‍ഭാഗത്ത് ഉണ്ടാകാറുണ്ട്. ഇവര്‍ക്ക് വിശ്രമിക്കാനായി പ്രദേശവാസികളായ വനസംരക്ഷണസമിതി പ്രവര്‍ത്തകരാണ് ഇത് നിര്‍മിച്ചത്. പാറ തുരന്നാണ് തടി കൊണ്ടുള്ള തൂണുകള്‍ നാട്ടിയത്. അതുകൊണ്ടാകാം ശക്തമായ ഒഴുക്കിലും തകരാതിരിക്കാന്‍ കാരണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

തൂണിന് തടിയും മേല്‍ക്കൂരയ്ക്കും മറ്റും ഈറ്റയും ഓലയുമാണ് ഉപയോഗിച്ചിരുന്നത്. 2017-ലാണ് ആദ്യമായി നിര്‍മിച്ചതെങ്കിലും കൃത്യമായ ഇടവേളകളില്‍ വനസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അറ്റകുറ്റപ്പണി നടത്താറുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

2018-ലെ പ്രളയകാലത്താണ് ഈ ഡബിള്‍ സ്‌ട്രോങ് ഷെഡിന്റെ ചിത്രം ആദ്യം വൈറലായത്. പിന്നീടുള്ള ഓരോ മഴക്കാലത്തും ഇത്  ആവര്‍ത്തിച്ചു. എന്തായാലും ഇത്തവണയും 'ഇതിലും വലിയ പെരുന്നാള്‍ വന്നിട്ട് ബാപ്പ പള്ളീല്‍ പോയിട്ടില്ലെന്ന' ഡയലോഗ് പോലെ കുത്തിയൊലിക്കുന്ന ചാലക്കുടിപ്പുഴയില്‍ തലയുയര്‍ത്തി തന്നെ ആ കൊച്ചു ഷെഡ് നില്‍ക്കുന്നു.

കുത്തിയൊഴുകുന്ന വെള്ളത്തിനിടെ ഉലയാതെ നില്‍ക്കുന്ന ഷെഡ്ഡിനെ കുറിച്ച് നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. അവയില്‍ ചിലത് ഇതാ.

athirappilly waterfall
Photo Courtesy: facebook.com/groups/icunion
athirappilli waterfall
Photo Courtesy: facebook.com/groups/icunion

content highlights: double strong shed in athirappilli water fall