തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരേ നിയുക്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ നിലപാടുകള്‍ക്കു വിരുദ്ധമാണ് പിണറായിയുടെ പ്രസ്താവനയെന്ന് ചെന്നിത്തല ആരോപിച്ചു

മുല്ലപ്പെരിയാര്‍, അതിരപ്പിള്ളി വിഷയങ്ങളില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കരുത്. വിഷയത്തില്‍ മറ്റു പാര്‍ട്ടികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും അഭിപ്രായം കൂടി ആരായണം.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിട്ട നടപടി ശരിയായില്ലെന്നും ചെന്നിത്തല പറഞ്ഞു.