തിരുവനന്തപുരം: അതിഥിതൊഴിലാളികളെ സ്വന്തം നാടുകളിലേയ്ക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുകയോ സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്യരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നാട്ടിലേയ്ക്ക് പോകാന്‍ താല്‍പര്യമുള്ള അതിഥിതൊഴിലാളികള്‍ മാത്രം മടങ്ങിയാല്‍ മതിയാകും. സ്വന്തം സംസ്ഥാനത്തേയ്ക്ക് തിരികെ പോകാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. മടങ്ങാന്‍ താല്‍പര്യമുള്ളവരെ തൊഴില്‍ദാതാക്കള്‍ തടയാന്‍ പാടില്ലെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. 

നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം തിരിച്ചുവന്ന് കേരളത്തിലെ ജോലികള്‍ തുടരണമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ അഭ്യര്‍ത്ഥിച്ചു.

content highlight: dont force migrant workers to go back to their homeland says lokanath behara