'ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട നോക്കി വിലയിരുത്തരുത്'; സ്പീക്കറായതിന് പിന്നാലെ ഷംസീര്‍


ഷംസീർ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ചിത്രം

തിരുവനന്തപുരം: ജീവിതത്തിലെ പുതിയൊരു അധ്യായത്തിന് ഇവിടെ തുടക്കം കുറിക്കുന്നുവെന്ന് നിയമസഭാ സ്പീക്കറായി ചുമതലയേറ്റതിന് പിന്നാലെ എ.എന്‍.ഷംസീര്‍. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട നോക്കി വിലയിരുത്തരുത്' എന്ന പ്രശസ്ത നോവലിസ്റ്റ് ജോര്‍ജ് എലിയറ്റിന്റെ വാക്കുകളെ ആമുഖമാക്കിയാണ് പോസ്റ്റ്.

രാഷ്ട്രീയ ജീവിതം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു ചുമതലയിലേക്ക് കടക്കുകയാണ്. നിയമസഭയുടെ ശോഭ കൂടുതല്‍ തിളക്കമാര്‍ന്നതാക്കുവാന്‍ ഇത്രയും നാളത്തെ രാഷ്ട്രീയ ജീവിതവും നിയമസഭക്കകത്ത് നിന്നും ലഭിച്ച കഴിഞ്ഞ ആറു വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചവും കൈമുതലാക്കി കൊണ്ട് എന്റെ കഴിവിന്റെ പരമാവധിക്കകത്ത് നിന്ന് ആത്മാര്‍ത്ഥമായി പരിശ്രമിക്കുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും ഷംസീര്‍ വ്യക്തമാക്കി. രാവിലെ നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പിലെ യുഡിഎഫിലെ അന്‍വര്‍ സാദത്തിനെ പരാജയപ്പെടുത്തിയാണ് ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഷംസീറിന് 96 വോട്ട് ലഭിച്ചപ്പോള്‍ അന്‍വര്‍ സാദത്തിന് 40 വോട്ടുകളാണ് കിട്ടിയത്.


ഷംസീറിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

Don't judge a book by its cover, ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട നോക്കി വിലയിരുത്തരുത് - Mary Ann Evans (George Eliot)

പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും ചുമതലയേറ്റെടുത്തിരിക്കുന്ന ഈ ഘട്ടത്തില്‍ ഈ വാചകങ്ങള്‍ ഇവിടെ കുറിക്കുവാന്‍ ആഗ്രഹിക്കുകയാണ്.
ബ്രണ്ണന്‍ കോളേജില്‍ നിന്നും ആരംഭിച്ച എന്റെ രാഷ്ട്രീയ ജീവിതം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു ചുമതലയിലേക്ക് കടക്കുകയാണ്. കേരള നിയമസഭയുടെ സ്പീക്കര്‍ എന്ന നിലയിലുള്ള ഇനിയുള്ള നാളുകളിലെ പ്രവര്‍ത്തനം ഏറ്റവും മികവുറ്റതാക്കി തീര്‍ക്കുവാന്‍, മഹത്തായ നമ്മുടെ നിയമസഭയുടെ ശോഭ കൂടുതല്‍ തിളക്കമാര്‍ന്നതാക്കുവാന്‍ ഇത്രയും നാളത്തെ രാഷ്ട്രീയ ജീവിതവും നിയമസഭക്കകത്ത് നിന്നും ലഭിച്ച കഴിഞ്ഞ 6 വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചവും കൈമുതലാക്കി കൊണ്ട് എന്റെ കഴിവിന്റെ പരമാവധിക്കകത്ത് നിന്ന് ആത്മാര്‍ത്ഥമായി പരിശ്രമിക്കുമെന്ന് ഉറപ്പുനല്‍കുന്നു.

ബഹുമാനപെട്ട മുഖ്യമന്ത്രിയില്‍ നിന്നും പ്രതിപക്ഷ നേതാവില്‍ നിന്നും മുന്‍ സ്പീക്കര്‍മാരായ എന്റെ പ്രിയ സഖാക്കള്‍ ശ്രീരാമകൃഷ്ണനില്‍ നിന്നും എം.ബി രാജേഷില്‍ നിന്നും അതേപോലെ തന്നെ സീനിയറായ ഭരണ - പ്രതിപക്ഷ സഹസാമാജികരില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ചു കൊണ്ട് പ്രവര്‍ത്തിക്കും.

ഭരണപക്ഷത്തോടൊപ്പം നിയമനിര്‍മ്മാണ സഭയിലെ പ്രധാന ഫോഴ്സ് എന്ന നിലയില്‍ പ്രതിപക്ഷത്തെയും കേട്ടുകൊണ്ട് അവര്‍ അര്‍ഹിക്കുന്ന അംഗീകാരം നല്‍കികൊണ്ട് സഭയെ മുന്നോട്ട് നയിക്കും. വ്യക്തിപരമായി നല്ല ബന്ധവും വളരെ ആത്മാര്‍ത്ഥമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് പ്രതിപക്ഷനിരയിലുള്ളത്.
ജനാധിപത്യവും നിയമസഭയുടെ അവകാശങ്ങളും സംരക്ഷിക്കപെടണമെന്ന കാലഘട്ടത്തിന്റെ ആവശ്യകത മുന്‍നിര്‍ത്തി കൊണ്ട് മഹത്തായ കേരള നിയമസഭയെ മുന്നോട്ട് നയിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു കൊണ്ട് പ്രവര്‍ത്തിക്കും..
ജീവിതത്തിലെ പുതിയൊരു അധ്യായം ഇവിടെ ആരംഭിക്കുന്നു. ഏവരുടെയും സ്‌നേഹവും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട്-എ.എന്‍.ഷംസീര്‍

Content Highlights: Don't judge a book by its cover-Shamseer after becoming Speaker


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented