'ആക്രമണം നടത്തിയത് കുട്ടികളാണ് അവരോടെനിക്ക് ദേഷ്യമൊന്നുമില്ല'; രാഹുല്‍വന്നു, കസേരയിലെ വാഴ മാറ്റി


എസ്.എഫ്.ഐ. പ്രവർത്തകർ തന്റെ കസേരയിൽ കൊണ്ടുവെച്ച വാഴ രാഹുൽഗാന്ധി എടുത്തുമാറ്റുന്നു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, ഉമ്മൻചാണ്ടി, ബെന്നി ബെഹനാൻ എം.പി., ടി. സിദ്ദിഖ് എം.എൽ.എ., കെ.സി. വേണുഗോപാൽ എം.പി., ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ., പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ സമീപം

കല്പറ്റ: ജൂണ്‍ 24-ന് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്ത ഓഫീസും കസേരയില്‍ കൊണ്ടുവെച്ച വാഴയും തകര്‍ന്ന മഹാത്മാഗാന്ധിയുടെ ഛായാചിത്രവും രാഹുല്‍ഗാന്ധി എം.പി.യുടെ ഓഫീസില്‍ ഒരാഴ്ചയ്ക്കിപ്പുറവും അതുപോലെയുണ്ടായിരുന്നു. മറ്റൊരു വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ തകര്‍ന്ന ഓഫീസിന്റെ അകത്തളങ്ങളിലേക്ക് ഷട്ടര്‍ ഉയര്‍ത്തി കയറിച്ചെല്ലുമ്പോഴും രാഹുല്‍ഗാന്ധി എം.പി.ക്ക് പരിഭവങ്ങളുണ്ടായിരുന്നില്ല.

നേതാക്കള്‍ക്കൊപ്പം അദ്ദേഹം എല്ലാം നോക്കിക്കണ്ടു. ശാന്തനായി, ഓഫീസ് പഴയപടിയാക്കാന്‍ ആദ്യ നിര്‍ദേശം. തന്റെ കസേരയില്‍ കൊണ്ടുവെച്ച വാഴ അദ്ദേഹംതന്നെ എടുത്തുമാറ്റി, കസേരയില്‍ ഇരുന്നു. ഒരാഴ്ചയായി നിലത്ത് തകര്‍ന്നുകിടന്ന മഹാത്മാഗാന്ധിയുടെ ഛായാചിത്രവും മാറ്റാന്‍ നിര്‍ദേശിച്ചു. ഒരാഴ്ചയായി നിശ്ചലമായിരുന്നിടത്ത് ജീവന്‍വെച്ചു.

ഓഫീസ് ആക്രമണത്തില്‍ വിവാദങ്ങള്‍ പുകയുമ്പോഴും പക്വമതിയായി തന്നെയായിരുന്നു ദേശീയനേതാവിന്റെ പ്രതികരണം. ''ആക്രമണം നടത്തിയത് കുട്ടികളാണ്, അവരോടെനിക്ക് ദേഷ്യമൊന്നുമില്ല. അനന്തരഫലങ്ങള്‍ അറിയാതെയാവാം അവര്‍ ആക്രമണം നടത്തിയത്. ജനങ്ങളുടെ ഓഫീസാണിത്. അവിടെ ആക്രമണമുണ്ടായത് ദൗര്‍ഭാഗ്യകരം. ആക്രമണം ഒന്നിനും പരിഹാരമല്ല'' -പരിക്കേറ്റ ഓഫീസ് ജീവനക്കാരെ ചേര്‍ത്തുപിടിച്ച് അദ്ദേഹം ആശ്വസിപ്പിച്ചു. ശേഷം നവമാധ്യമങ്ങളില്‍ കുറിച്ചു: ' ഇത് എന്റെ ഓഫീസാണ്, അതിനുംമുമ്പ് ഇതു വയനാട്ടിലെ ജനങ്ങളുടെ ഓഫീസും അവരുടെ ശബ്ദവുമാണ്. അക്രമം ഒന്നും പരിഹരിക്കില്ല, എനിക്കാരോടും വെറുപ്പോ ശത്രുതയോ ഇല്ല''.

മുതിര്‍ന്നനേതാക്കളായ ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍ എം.പി., കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ബെന്നി ബെഹനാന്‍ എം.പി., ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, എം.എല്‍.എ.മാരായ ഐ.സി. ബാലകൃഷ്ണന്‍, ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ തുടങ്ങിയവരും രാഹുല്‍ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.

ബി.ജെ.പി.യ്ക്കും സി.പി.എമ്മിനും അക്രമത്തിന്റെ വഴി -രാഹുല്‍

അക്രമരാഷ്ട്രീയത്തിന്റെ വഴിയാണ് ബി.ജെ.പി.യും സി.പി.എമ്മും ഒരുപോലെ പിന്തുടരുന്നതെന്ന് രാഹുല്‍ഗാന്ധി എം.പി. ബത്തേരിയില്‍ യു.ഡി.എഫ്. റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുകൂട്ടരുടെയും ആശയസംഹിതയില്‍ ആക്രമം ആഴത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. ആക്രമിച്ച് ഭീഷണിപ്പെടുത്തി ആളുകളുടെ അഭിപ്രായം മാറ്റാന്‍ കഴിയുമെന്നാണ് അവര്‍ കരുതുന്നത്. അഞ്ചുദിവസം ഇ.ഡി. ചോദ്യംചെയ്താല്‍ ഞാനെന്റെ നിലപാട് മാറ്റുമെന്നാണ് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും കരുതിയത്. അവരുടെ ചിന്താക്കുഴപ്പമാണത് -രാഹുല്‍ പറഞ്ഞു.


Content Highlights: Don`t have any anger or hostility towards them; Rahul Gandhi for SFI activists who vandalized office

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented