ഈ പറയുന്നത് കാതുകൾക്ക് സംഗീതമല്ല, കോവിഡില്‍ എനിക്കു നൽകിയതും ഡോളോ- ജസ്റ്റിസ് ചന്ദ്രചൂഡ്


ബി. ബാലഗോപാൽ | മാതൃഭൂമി ന്യൂസ് 

സുപ്രീം കോടതി| Photo: ANI

ന്യൂഡൽഹി: മൈക്രോ ലാബ്‌സ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി തങ്ങളുടെ മരുന്നായ ഡോളോ 650-ന് പ്രചാരണം നൽകുന്നത് ഡോക്ടർമാർക്കും മറ്റും ആയിരം കോടി രൂപയുടെ സൗജന്യം നൽകിയെന്ന് മെഡിക്കൽ റെപ്പുമാരുടെ സംഘടന. സുപ്രീം കോടതിയെയാണ് ഇക്കാര്യം സംഘടന അറിയിച്ചത്. ഈ ആരോപണത്തെക്കുറിച്ച് പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു.

ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്റേറ്റീവ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സഞ്ജയ് പരേഖ് ആണ് സുപ്രീം കോടതിയിൽ ഈ ആരോപണം ഉന്നയിച്ചത്. എന്നാൽ, ഈ കേൾക്കുന്നത് തന്റെ കാതുകൾക്ക് സംഗീതമല്ലെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. കോവിഡ് ബാധിതനായി ചികത്സയിൽ കഴിയുന്ന വേളയിൽ തനിക്കും നൽകിയിരുന്നത് ഡോളോ 650 ആയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗൗരവമേറിയ ഈ വിഷയത്തിൽ പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നാടാരാജിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. മരുന്നുകൾക്ക് പ്രചാരണം നൽകുന്നതിന് ഡോക്ടർമാർക്കും മറ്റും ഫർമസ്യൂട്ടിക്കൽ കമ്പനികൾ സൗജന്യങ്ങൾ നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

Content Highlights: DOLO-65O makers spent Rs 1,000 crore as freebies on doctors for prescribing: Supreme Court told


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented