തിരുവനന്തപുരം; ഡോളര്‍കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.

തിങ്കളാഴ്ചയാണ് ഡ്രൈവര്‍മാരെ കസ്റ്റംസ് ചോദ്യം ചെയ്യുക. കോണ്‍സല്‍ ജനറലിന്റെ ഡ്രൈവറെയും അറ്റാഷെയുടെ ഡ്രൈവറേയും  ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സ്പീക്കര്‍  ശ്രീരമാകൃഷ്ണനെയും കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി അടുത്ത ആഴ്ച നോട്ടീസ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്ന്‌ പ്രതികള്‍ മൊഴി നല്‍കിയതാണ് സ്പീക്കര്‍ക്ക് കുരുക്കായത്.

ഇരുവരും മജിസ്ട്രേറ്റിനും കസ്റ്റംസിനും നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. അടുത്ത ആഴ്ച നോട്ടീസ് നല്‍കി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസ് നീക്കം.

സ്വപ്നയും സരിത്തും കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ പല പ്രമുഖരുടെയും പേരുണ്ടായിരുന്നു. മജിസ്ട്രേറ്റിന് മുന്നില്‍ ഇതേ മൊഴി ആവര്‍ത്തിച്ചതോടെയാണ് നോട്ടീസ് നല്‍കി വിളിച്ചുവരുത്താന്‍ കസ്റ്റംസ് തീരുമാനിച്ചതെന്നാണ് സൂചന.

സരിത്തിനെയും സ്വപ്നയെയും പുറത്തെ ഒരു ഫ്ളാറ്റിലേക്ക് സ്പീക്കര്‍ വിളിച്ചുവരുത്തി ഡോളര്‍ അടങ്ങിയ ബാഗ്  കൈമാറുന്നു. അവരോട് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിലേക്ക് എത്തിക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. ഇതുപ്രകാരം ഇരുവരും ബാഗ് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ എത്തിച്ചു എന്നാണ് സരിത്തിന്റെയും സ്വപ്നയുടെയും മൊഴി. 

Content Highlight: Dollar smuggling case; Customs to quiz UAE Consulate drivers