സ്പീക്കറെ ചോദ്യം ചെയ്യാന്‍ നിയമ തടസമില്ലെന്ന് നിയമോപദേശം: കാത്തിരിക്കാനൊരുങ്ങി കസ്റ്റംസ്


എസ് രാഗിന്‍ | മാതൃഭൂമി ന്യൂസ്

Sreeramakrishnan
സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ | Photo: ഫോട്ടോ: ബിജു വര്‍ഗീസ്

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുന്നതില്‍ നിയമതടസ്സമില്ലെന്ന് കസ്റ്റംസിന് നിയമോപദേശം. നിയമസഭാ സമ്മേളന കാലയളവ് ഒഴിവാക്കി ചോദ്യം ചെയ്യാനാണ് നിയമോപദേശം. അതിനാല്‍ തന്നെ നിയമസഭാ സമ്മേളനം കഴിയുന്നത് വരെ കാത്തിരിക്കാനാണ് കസ്റ്റംസിന്റെ നീക്കം.

ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതില്‍ സ്പീക്കര്‍ക്ക് നിയമ പരിരക്ഷ ഇല്ല.

സ്പീക്കറുടേത് ഭരണഘടനാപദവി ആയതിനാല്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചുവേണം മുന്നോട്ട് പോകാനെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ സമന്‍സ് നല്‍കി സ്പീക്കറെ വിളിപ്പിക്കാം.

ആരെയൊക്കെ ചോദ്യം ചെയ്യണം എന്ന് സംബന്ധിച്ച് കസ്റ്റംസ് ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് കോണ്‍സുലേറ്റ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ തിങ്കളാഴ്ച മുതല്‍ ചോദ്യം ചെയ്യും

Content Highlight: Dollar smuggling case: Customs to quiz Speaker


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented