കൊച്ചി: ഡോളര്‍ കടത്തുകേസില്‍ പ്രവാസി വ്യവസായിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. മലപ്പുറം സ്വദേശി കിരണിനെയാണ് ചോദ്യം ചെയ്യുന്നത്. മസ്‌ക്കറ്റില്‍ ഇയാള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനം ഉണ്ട്. 

നേരത്തേ തന്നെ വിദേശ മലയാളികളെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു. കിരണിനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. 

ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റ് വഴി ദുബായിലെത്തിച്ച ഡോളര്‍ അവിടെ നിക്ഷേപിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

കിരണ്‍ തിരവനന്തപുരത്ത് വര്‍ഷങ്ങളായി സ്ഥിരതാമസക്കാരനാണ്. വിദേശത്ത് ഇയാള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ഡോളര്‍ കടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. 

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴികളില്‍ ഇതുണ്ട്. കോണ്‍സുലേറ്റ് വഴി വിദേശത്ത് എത്തിച്ച ഡോളര്‍ ഇയാള്‍ക്ക് കൈമാറിയതായി സ്വപ്‌നം നേരത്തേ മൊഴി നല്‍കിയിരുന്നു. മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് കിരണിനെ ചോദ്യം ചെയ്യുന്നത്. 

വിദേശത്ത് കിരണ്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലാണ് പണം നിക്ഷേപിച്ചതെന്നാണ് കണ്ടെത്തല്‍. ഇതുയോഗിച്ച് പുതിയ സ്ഥാപനത്തിന്റെ പുതിയ ബ്രാഞ്ചുകള്‍ ആരംഭിച്ചതായാണ് കണ്ടെത്തല്‍. 

Content Highlights:Dollar smuggling: Customs interrogates NRI business man Kiran