അട്ടപ്പാടിയില്‍ മൂന്നുവയസ്സുകാരനെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു


ജി. പ്രസാദ് കുമാര്‍ | മാതൃഭൂമി ന്യൂസ് 

Photo: Mathrubhumi

പാലക്കാട്: അട്ടപ്പാടിയില്‍ മൂന്നുവയസ്സുകാരനെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ (ഞായറാഴ്ച) ചത്ത നായയുടെ സാമ്പിള്‍ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. പാലക്കാട് ആര്‍.ഡി.ഡി. ലാബില്‍ നടന്ന പരിശോധനയുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

തിരുവോണ ദിവസമാണ് ഷോളയൂരിലെ ആകാശി(3)നെ തെരുവുനായ കടിച്ചത്. അമ്മയ്‌ക്കൊപ്പം മുറ്റത്തു നില്‍ക്കുമ്പോള്‍ നായ ഓടിയെത്തി കുട്ടിയെ ദേഹത്തു കയറുകയും മുഖത്തു കടിക്കുകയും ചെയ്തു. അമ്മയാണ് കുട്ടിയെ നായയില്‍നിന്ന് രക്ഷിച്ചത്. കുട്ടിയെ കടിച്ച നായ മറ്റാരെയും കടിച്ചതായി വിവരമില്ല.

മുഖത്ത് കുട്ടിക്ക് സാരമായി പരിക്കേറ്റിരുന്നു. മുറിവ് ഇപ്പോള്‍ ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. വാക്‌സിന്റെ രണ്ട് ഡോസ് കുട്ടിക്ക് നല്‍കിക്കഴിഞ്ഞു. രണ്ടുദിവസം കൂടി ആശുപത്രിയില്‍ തുടരണമെന്ന്‌ കോട്ടത്തറ ആശുപത്രിയിലെ സൂപ്രണ്ട് അറിയിച്ചു.

ഇന്നലെ നായ ചത്തതിന് പിന്നാലെ നാട്ടുകാര്‍ കുഴിച്ചിട്ടിരുന്നു. പിന്നീട് പുറത്തെടുത്താണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. ഈ പരിശോധനാഫലത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

Content Highlights: dog who attacked three year old boy in attappadi was infected with rabies virus


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented