തോട്ടംകാവല്‍, വീടുനോക്കല്‍; നായ്ക്കളെ മധു മിടുമിടുക്കരാക്കും, 'ശിഷ്യര്‍' എണ്‍പതോളം 


സജീവ് അച്യുതന്‍

മധുവും വെല്ലയും

കുളമാവ്: നായക്കുട്ടികളെ പട്ടാളച്ചിട്ട പരിശീലിപ്പിച്ച് മിടുക്കരായ 'കമാന്‍ഡോസ്' ആക്കുന്ന ഒരു അധ്യാപകനുണ്ട്, കുളമാവില്‍. പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന പുതുപ്പറമ്പില്‍ മധു എന്ന ലക്ഷ്മണന്‍ (53). ഒന്നര ദശാബ്ദത്തോളം നീണ്ടതാണ് ഇദ്ദേഹത്തിന്റെ ഈ 'അധ്യാപന' ജീവിതം.

എണ്‍പതോളം 'ശിഷ്യര്‍' എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ ഇതിനകം ഉത്തമ കാവല്‍ക്കാരായി സേവനം ചെയ്യുന്നുണ്ട്. ജര്‍മന്‍ ഷെപ്പേര്‍ഡ്, ലാബ്രഡോര്‍, റോട്ട് വീലര്‍, ഡോബര്‍മാന്‍ നായക്കുട്ടികളാണ് ഇവരില്‍ ഏറെയും. വെല്ലയും ബുള്ളറ്റുമുള്‍പ്പെടെ അഞ്ച് 'വിദ്യാര്‍ഥികള്‍' ഇപ്പോഴും ഇദ്ദേഹത്തിന്റെ കളരിയിലുണ്ട്. അവര്‍ക്കായി ക്ലാസുകളും നടന്നുവരുന്നു. മറ്റ് മൂന്ന് നായ്ക്കളെ കൂടി വളര്‍ത്തുന്നുണ്ട് മധു.

തോട്ടം കാവലും വീടുനോക്കലും പ്രായമായവരും സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളുടെ സംരക്ഷണവുമൊക്കെയാണ് ഇദ്ദേഹം പത്തുമാസക്കാലയളവില്‍ പരിശീലിപ്പിക്കുന്നത്. ഉടയോന്റെ ആജ്ഞയോ ആംഗ്യമോ ലഭിച്ചാല്‍ ക്ഷണനേരത്തിനുള്ളില്‍ എതിരാളിയെ കുടുക്കുന്നതിനുള്ള പരിശീലനമാണ് നല്‍കുന്നത്. എങ്കിലും നടേശാ... കൊല്ലേണ്ട എന്നാണ് ഈ അധ്യാപകന്‍ ശിക്ഷ്യര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ഉടമസ്ഥര്‍ കേസില്‍പ്പെടാതിരിക്കാനാണ് ഈ മുന്‍കരുതല്‍.

ബുദ്ധിയുടെ അളവനുസരിച്ചാണ് ഓരോ 'വിദ്യാര്‍ഥിയും' എളുപ്പത്തില്‍ കാര്യങ്ങള്‍ പഠിച്ചെടുക്കുകയെന്ന് ഇദ്ദേഹം പറയുന്നു. പെട്ടെന്ന് പഠിക്കുന്നവര്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട ഭക്ഷണത്തിന്റെ ഗ്രേസ് മാര്‍ക്കും നല്‍കും ഈ അധ്യാപകന്‍.

പുറത്തുപോയി മലമൂത്ര വിസര്‍ജനം നടത്തുന്നത് ശീലിപ്പിക്കുന്നതില്‍ തുടങ്ങുന്ന പരിശീലനം വീട്ടിലോ മറ്റോ തീപിടിത്തമുണ്ടായാലോ ഒരാള്‍ വെള്ളത്തില്‍ വീണാലോ രക്ഷിക്കുന്നതില്‍ വരെ എത്തിനില്‍ക്കുന്നു. വീട്ടിലൊരാള്‍ വന്നിട്ടുപോയാല്‍ കിലോമീറ്റര്‍ സഞ്ചരിച്ച് അയാളെ കണ്ടെത്തിക്കൊടുക്കാനുള്ള വിദ്യയും ഇദ്ദേഹം പരിശീലിപ്പിക്കുന്നു.

ഉടമസ്ഥന്റെ ആവശ്യത്തിനനുസരിച്ചാണ് നായക്കുട്ടികളെ ഓരോ മുറകളും അഭ്യസിപ്പിക്കുന്നത്. ഹൈറേഞ്ചിലും മറ്റും തോട്ടങ്ങളും എസ്റ്റേറ്റുകളും ഉള്ളവര്‍ അതിന്റെ കാവലിനുള്ള കാര്യങ്ങള്‍ പരിശീലിപ്പിക്കാനാണ് ആവശ്യപ്പെടുക. അതുപോലെ വേട്ടയ്ക്കുപോകുന്നവര്‍ക്ക് അവരുടേതായ ആവശ്യങ്ങള്‍.

കുടുംബാംഗങ്ങളെല്ലാം അന്ധരായ ഒരുവീടിന്റെ കണ്ണായി ഒരു നായക്കുട്ടിയെ പരിശീലിപ്പിച്ചെടുക്കാനുള്ള പ്രയത്‌നത്തിലാണ് ഇദ്ദേഹം ഇപ്പോള്‍. അതിനായി ഒരു മാസം പ്രായമുള്ള ലാബ്രഡോര്‍ നായക്കുട്ടിയെ ആ വീട്ടിലെത്തിച്ചിട്ടുണ്ട്. പരിശീലനം തുടങ്ങുന്നതേയുള്ളൂ.

പരിശീലിപ്പിച്ച് നായക്കുട്ടികളെ നല്‍കുന്നതുകൂടാതെ ആവശ്യപ്പെടുന്നവര്‍ക്ക് ഇദ്ദേഹം ഹോം ട്യൂഷനും നല്‍കുന്നുണ്ട്. കൂടാതെ ബോര്‍ഡിങ് സൗകര്യത്തോടെയുള്ള പരിശീലനത്തിനും ഇദ്ദേഹം വീട്ടില്‍ സൗകര്യമൊരുക്കുന്നു.

ചെറുപ്പംമുതല്‍ നായക്കുട്ടികളോട് തോന്നിയ ഇഷ്ടമാണ് അവയുടെ പരിശീലകനാകാന്‍ ഇദ്ദേഹത്തിന് പ്രേരണയായത്. പിന്നീട് സ്വന്തം നായക്കുട്ടികളെ പരിശീലിപ്പിക്കാന്‍ തുടങ്ങി. അതിനായി ഈ രംഗത്തുള്ള ഒട്ടേറെ പരിശീലകരുമായി ഇടപഴകി. മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും സന്ദര്‍ശനം നടത്തി. ചിത്രകാരന്‍കൂടിയായ മധു ഹോട്ടലുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും പെയിന്റിങ്ങുകളും ചെയ്തുനല്‍കാറുണ്ട്. ഭാര്യ: മിനി. മക്കള്‍: ഷെറിന്‍, ഷിന്‍സ്, ഷെറില്‍.

Content Highlights: dog trainer madhu

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented