നായയുടെ നാവ് കഴുത്തിലിട്ട ചങ്ങലയില്‍ കുരുങ്ങി, നീരുവന്നുവീര്‍ത്തു; രക്ഷകരായി അഗ്‌നിരക്ഷാസേന


നായയുടെ നാവ് ചങ്ങലയിൽ കുരുങ്ങിയ നിലയിൽ

പൊന്നാനി: നാവ് ചങ്ങലയില്‍ കുരുങ്ങിയ നായയ്ക്ക് രക്ഷകരായി അഗ്‌നിരക്ഷാസേന. പുന്നയൂര്‍ക്കുളം സ്വദേശി തച്ചിയില്‍ ശ്രീജിത്തിന്റെ റോട്ട്വീലര്‍ ഇനത്തില്‍പ്പെട്ട ഒന്നരവയസ്സുള്ള വളര്‍ത്തുനായയുടെ നാവാണ് കഴുത്തിലിട്ടിരുന്ന ചങ്ങലയുടെ കണ്ണിയില്‍ കുരുങ്ങിയത്.

കുടുങ്ങിയ നാവ് വേര്‍പ്പെടുത്താനുള്ള ഉടമയുടെ ശ്രമം പരാജയപ്പെട്ടതോടെ വ്യാഴാഴ്ച രാവിലെ ചമ്രവട്ടം കടവിനടുത്തുള്ള സ്വകാര്യ മൃഗാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നാവ് നീരുവന്ന് വീര്‍ത്ത നിലയിലായിരുന്നു. ആശുപത്രിയിലെ ഡോക്ടറാണ് പൊന്നാനിയിലെ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചത്.



നായയെ മയക്കിക്കിടത്തിയശേഷം സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ഗിരീശന്റെ നേതൃത്വത്തില്‍ ബാറ്ററി കട്ടര്‍ ഉപയോഗിച്ച് ചങ്ങല മുറിച്ചുമാറ്റിയാണ് നാവ് ചങ്ങലക്കണ്ണിയില്‍നിന്ന് വേര്‍പ്പെടുത്തിയത്. അഗ്‌നിരക്ഷാസേനയിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ രാധാകൃഷ്ണന്‍, രഞ്ജിത്, രന്‍ദീപ്, അജയ് പി. നായര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Content Highlights: dog's tongue was caught in chain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented