കൊച്ചി: അണക്കെട്ടുകള്‍ തുറന്നതാണ് കേരളത്തില്‍ പ്രളയത്തിന് കാരണമായതെന്ന വാദം നിഷേധിച്ച് കെ.എസ്.ഇ.ബി. അണക്കെട്ടുകള്‍ തുറന്നതുകൊണ്ടല്ല അതിവര്‍ഷം മൂലമാണ് പ്രളയം സംഭവിച്ചതെന്നും കെ.എസ്.ഇ.ബി. ഹൈക്കോടതിയെ അറിയിച്ചു.
കാലാവസ്ഥ പ്രവചനങ്ങള്‍ പ്രകാരം ഈ വര്‍ഷം ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരില്ലെന്നും കെ.എസ്.ഇ.ബി. ഹൈക്കോടതിയെ അറിയിച്ചു.
അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്കാജനകമാം വിധം ഉയരുന്നു. അത് ക്രമപ്പെടുത്തണം എന്ന ആവശ്യമുന്നയിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതൊരു ഹര്‍ജിയായി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായത്. ഇതേതുടര്‍ന്നാണ് കെ.എസ്.ഇ.ബി. ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
ഇതിലാണ് ഇടുക്കി അണക്കെട്ട് ഈ വര്‍ഷം തുറക്കേണ്ടി വരില്ലെന്ന് പറയുന്നത്. കാലാവസ്ഥ പ്രവചനങ്ങള്‍ പ്രകാരം അവിടെ ജൂണ്‍ ഒന്നിന് 23 ശതമാനം വെള്ളമാണ് ഇടുക്കി അണക്കെട്ടില്‍ ഉള്ളത്. ഇത് സാധാരണ നിലയേക്കാള്‍ 30 അടി കുറവാണ്. അതുകൊണ്ടുതന്നെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും കെ.എസ്.ഇ.ബി. ഹൈക്കോടതിയെ അറിയിച്ചു.
2018ലെ പ്രളയം സംഭവിച്ചത് അതിവര്‍ഷം മൂലമാണ്. അണക്കെട്ടുകള്‍ തുറന്നതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന വാദം ശരിയല്ല. 2018ല്‍ ശരാശരിയേക്കാള്‍ 168 ശതമാനം അധികം മഴ ലഭിച്ചുവെന്നും കെ.എസ്.ഇ.ബി. പറയുന്നു.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഈ വര്‍ഷം സംസ്ഥാനത്ത് പ്രളയമുണ്ടാകുമെന്നതടക്കമുള്ള വാദങ്ങള്‍ക്ക് ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു.
Content highlights: Idukki Dam, KSEB, Kerala Highcourt


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..