വൈശാഖ് മോഹനും കാവ്യ മേനോനും
കോഴിക്കോട്: ക്ഷണിച്ച എണ്ണൂറിലധികംപേര്‍ ഫെയ്സ്ബുക്ക് ഗ്രൂപ്പിലെത്തിയപ്പോള്‍ യുവഡോക്ടര്‍മാര്‍ക്ക് കോവിഡ് കാലത്ത് പ്രണയസാഫല്യം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സര്ജന് വൈശാഖ് മോഹന്റെയും ഡോ. കാവ്യാ മേനോന്റെയും വിവാഹത്തിലാണ് ക്ഷണിച്ച എല്ലാവരും പങ്കെടുത്തത്. ഒരുവര്‍ഷംമുമ്പ് നിശ്ചയിച്ച കല്യാണം മാറ്റിവെക്കാതെ ലളിതമായി ഞായറാഴ്ചതന്നെ നടത്തി.
കോഴിക്കോട് കെ.എം.സി.ടി.യില്‍ പീഡിയാട്രീഷ്യനായ കാവ്യയുടെ തൃപ്പൂണിത്തുറയിലുള്ള വീട്ടിലാണ് വിവാഹം നടന്നത്. വധുവിന്റെയും വരന്റെയും ഭാഗത്തുനിന്നുള്ള 1 7 പേര് കല്യാണത്തില്‍ നേരിട്ടു പങ്കെടുത്തു. മാസങ്ങള്‍ക്കുമുമ്പേ ക്ഷണിച്ച 1500 പേരെ ഉള്‍പ്പെടുത്തി ഫെയ്സ്ബുക്കില്‍ ഗ്രൂപ്പുണ്ടാക്കി. കല്യാണത്തിന് തലേദിവസമുള്ള പരിപാടികളും വിവാഹച്ചടങ്ങും ലൈവായി കാണിച്ചു. 890 പേരാണ് ചടങ്ങുകള്‍ ലൈവായി കണ്ടത്.പാലക്കാട് സരസ്വതി നിവാസില്‍ ആര്. മോഹന്‍ദാസിന്റെയും പ്രേമലതയുടെയും മകനാണ് വൈശാഖ്. മനോജ് മേനോന്റെയും ജലജയുടെയും മകളാണ് കാവ്യ.
Content Highlight: Doctors wedding during the Covid
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..