അന്തരിച്ച ഡോ. വന്ദന ദാസ്, മന്ത്രി വീണാ ജോർജ് ഡോ. വന്ദനയുടെ വീട്ടിൽ
കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍വെച്ച് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിനെ അവസാനമായൊരു നോക്കുകാണാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കോട്ടയത്തെ മുട്ടുംചിറയിലെ വീട്ടിലെത്തി. മുന്നറിയിപ്പില്ലാതെയാണ് മന്ത്രിയെത്തിയത്. വന്ദനയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച ശേഷം, മാധ്യമങ്ങളോട് പ്രതികരിക്കാതെ അവര്‍ മടങ്ങി.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിലാണ് വന്ദനയുടെ സംസ്‌കാരച്ചടങ്ങുകള്‍. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് മൃതദേഹം മുട്ടുചിറയിലെ പട്ടാളമുക്കിലെ വീട്ടിലെത്തിച്ചത്. വന്ദന പഠിച്ച അസീസിയ മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷമായിരുന്നു വീട്ടിലേക്കെത്തിച്ചത്. സംസ്‌കാരച്ചടങ്ങുകളുടെ ഭാഗമായി കടുത്തുരുത്തിയില്‍ വ്യാഴാഴ്ച പോലീസ് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. പുലര്‍ച്ചെ അഞ്ചുമണി മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് നിയന്ത്രണം. ബുധനാഴ്ച വൈകീട്ട് മുതല്‍ തന്നെ ഇവിടെ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
വന്ദനയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന മന്ത്രിമാര്‍ക്കുനേരെ പ്രതിഷേധമുണ്ടാകുമെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും പ്രത്യേകമായി പോലീസ് സംഘത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം രാത്രി മുതല്‍ ആയിരങ്ങളാണ് മുട്ടുംചിറയിലെ വീട്ടിലേക്കെത്തിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ലഹരിക്കടിമയായ സാംദീപ് എന്ന അധ്യാപകന്റെ കുത്തേറ്റ് വന്ദന മരിക്കുന്നത്. അബ്കാരി കരാറുകാരനായ കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. അക്രമാസക്തനായ സന്ദീപിനെ അത്യാഹിത വിഭാഗത്തില്‍ പൂട്ടിയിട്ട ശേഷം പോലീസ് പുറത്തുകടന്നപ്പോള്‍ ഉള്ളിലകപ്പെട്ട ഡോ. വന്ദനയെ കത്രികകൊണ്ട് തുടരെത്തുടരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
Content Highlights: doctor vandana das death, minister veena george


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..