ഡോ. ഷിനു ശ്യാമളൻ. Image: facebook.com|Drshinuofficial
തൃശ്ശൂര്‍: സാമൂഹികമാധ്യമങ്ങളിലെ കുറിപ്പുകളിലൂടെ ശ്രദ്ധേയയായ വനിതാ ഡോക്ടര്‍ ഷിനു ശ്യാമളനെ ജോലിയില്‍നിന്ന് പുറത്താക്കിയതായി പരാതി. ഷിനു ശ്യാമളന്‍ ജോലിചെയ്തിരുന്ന തൃശ്ശൂര്‍ തളിക്കുളത്തെ ഒരു സ്വകാര്യ ക്ലിനിക്കില്‍നിന്നാണ് അവരെ പിരിച്ചുവിട്ടത്. കൊറോണ വൈറസ് സംശയിക്കുന്ന രോഗി ക്ലിനിക്കില്‍ പരിശോധനക്കെത്തിയതും അവര്‍ ഖത്തറിലേക്ക് പോയതുമെല്ലാം വിശദീകരിച്ച് സാമൂഹികമാധ്യമങ്ങളില്‍ കുറിപ്പെഴുതിയതിനാണ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടതെന്ന് ഷിനു ശ്യാമളന്‍ ആരോപിച്ചു.
കൊറോണ വൈറസ് സംശയിക്കുന്നയാള്‍ വന്ന ക്ലിനിക്കില്‍ ഇനിയാരെങ്കിലും വരുമോ എന്നാണ് ക്ലിനിക്കിന്റെ ഉടമസ്ഥന്‍ ചോദിച്ചതെന്നും, ഇനിമുതല്‍ ജോലിക്ക് വരേണ്ടെന്ന് പറഞ്ഞതായും അവര്‍ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ച് ഷിനു ശ്യാമളന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് ചുവടെ:-
'' സ്വകാര്യ ക്ലിനിക്കില്‍ വന്ന രോഗിയെ സംശയാസ്പദമായ രീതിയില്‍ കണ്ടപ്പോള്‍ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പോലീസിനെയും റിപ്പോര്‍ട്ട് ചെയ്തതിനും ഫേസ്ബുക്കില്‍ എഴുതിയതിനും, ടി. വി യില്‍ പറഞ്ഞതിനും എന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.
രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിശദാംശവും ഞാന്‍ പുറത്തു വിട്ടിട്ടില്ല. മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീര്‍ക്കുവാന്‍ ഇതില്‍ എന്ത് കള്ളത്തരമാണ് ഉള്ളത്? അയാള്‍ക്ക് കൊറോണ ആണെങ്കില്‍ ക്ലിനിക്കില്‍ രോഗികള്‍ വരുമോ എന്നു തുടങ്ങി മുതലാളിയുടെ കുറെ സ്വാര്ഥമായ ചോദ്യങ്ങള്‍. നിങ്ങള്‍ളൊക്കെ ബിസിനസ്സ് മാത്രമാണ് ആരോഗ്യ രംഗം. ക്ഷമിക്കണം. തെറ്റ് കണ്ടാല്‍ ചൂണ്ടി കാണിക്കും. ഇനിയും.
ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യും. അറിയിക്കേണ്ടവരെ ഉദ്യോസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാന്‍ അനുവദിച്ചവര്‍ക്ക് ഒരു കുഴപ്പവുമില്ല. പക്ഷെ എനിക്ക് ജോലി പോയി. എന്ത് നാടാണിത്?
ഞാന്‍ ചെയ്തതില്‍ ഒരു തെറ്റുമില്ല. ഇനിയും ശബ്ദിക്കും.''
Content Highlights: doctor shinu syamalan dismissed from a clinic in thrissur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..