-
തിരുവനന്തപുരം: തമാശയ്ക്കാണ് മദ്യത്തിന് കുറിപ്പടിയെഴുതി നല്‍കിയതെന്ന് മദ്യാസക്തിക്ക് മദ്യം നിര്‍ദ്ദേശിച്ച ഡോക്ടറുടെ മറുപടി. വൈറലായ കുറിപ്പടി എഴുതിയ കൊച്ചി പറവൂരിലെ ഡോക്ടര്‍ എം.ഡി രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് എക്‌സൈസ് പോലീസിനോട് നിര്‍ദ്ദേശിച്ചു. തമാശയ്ക്ക് കുറിപ്പടിയെഴുതി അത് വാട്‌സാപ്പില്‍ പോസ്‌ററ് ചെയ്യുകയായിരുന്നുവെന്നാണ് ഡോക്ടറുടെ മൊഴി.
ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആയൂര്‍വ്വേദ ഡോക്ടറായ രഞ്ജിത്ത് കുറിപ്പടിയെഴുതിയത്.
ആല്‍ക്കഹോള്‍ വിഡ്രോവല്‍ ലക്ഷണത്തിന് വൈകിട്ട് നിലക്കടലയും കൂട്ടി മദ്യം കഴിക്കാമെന്നായിരുന്നു കുറിപ്പടി. 48കാരനായ പുരുഷോത്തമന്‍ എന്നയാള്‍ക്ക് മദ്യം നല്‍കാനായിരുന്നു കുറിപ്പടി. ഈ കുറിപ്പടി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തതോടെ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു.
ഇതോടെ സംഭവത്തെക്കുറിച്ച് എക്‌സൈസ് അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യുന്നതിനിടെയാണ് തമാശയ്ക്ക് ചെയ്തതാണെന്ന വിശദ്ദീകരണം ഡോക്ടര്‍ നല്‍കിയത്. അങ്ങനെ ഒരു രോഗി വരുകയൊ കുറിപ്പടി നല്‍കുകയോ ചെയ്തിട്ടില്ലെന്നും ഡോക്ടര്‍ പറയുന്നു.
Content highlight: Doctor gave prescription for alcohol


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..