പൗരത്വ സമരത്തിനിടെ ഇസ്ലാമിക മുദ്രാവാക്യം മുഴക്കി ഭിന്നിപ്പ് ഉണ്ടാക്കരുത്‌- കാന്തപുരം


കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിനിടെ ഇസ്ലാമിക മുദ്രാവാക്യം മുഴക്കി ഭിന്നിപ്പ് ഉണ്ടാക്കുന്നത്‌ ശരിയല്ലെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍. ഇത് ഇന്ത്യന്‍ ഭരണഘടനയെ നിലനിര്‍ത്താനുള്ള സമരമാണ്. അതുകൊണ്ട് മതപ്രശ്നത്തെ സമരത്തിലേക്ക് കൊണ്ടുവരിക പോലും ചെയ്യരുതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മതവിദ്വേഷം പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ വെറുപ്പിന്റേയും സംഘര്‍ഷത്തിന്റേയും വിഷം കുത്തിവെച്ച് മുസ്ലീം സമുദായത്തെ രാജ്യദ്രോഹികളായി ഒറ്റപ്പെടുത്താനുള്ള ഫാസിസ്റ്റ് ശ്രമങ്ങള്‍ വ്യാപകമായി നടന്ന് വരികയാണ്. ഇതിലൂടെ രാജ്യത്തിന്റെ മതേതര മുഖം വികൃതമാവുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാ തലങ്ങളിലും സൗഹൃദം സാധ്യമാകണമെന്നാണ് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈയൊരു കാര്യത്തിന് കൂടുതല്‍ പ്രചാരണം നല്‍കുവാന്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ സമ്മേളനങ്ങള്‍ നടത്തുമെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.

നിലവിലെ സാഹചര്യത്തില്‍ സ്ത്രീകള്‍ സമരമുഖത്തേക്ക് ഇറങ്ങേണ്ടെന്ന പഴയ നിലപാട് തന്നെയാണ് തങ്ങള്‍ക്കുള്ളത്. ഇപ്പോള്‍ സ്ത്രീകള്‍ സമര രംഗത്തേക്ക് ഇറങ്ങേണ്ട സമയമായില്ലെന്നും ആവശ്യം വരുമ്പോള്‍ പറയാമെന്നും കാന്തപുരം പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സമ്മേളനങ്ങള്‍ എല്ലാ ജില്ലകളിലും ഏഴാം തീയതി മുതല്‍ 29 വരെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: This is a struggle to uphold the Indian Constitution


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022

Most Commented