Kalamassery Medical College | Photo: Mathrubhumi Archives
കൊച്ചി: ഓക്‌സിജന്‍ കിട്ടാതെ കോവിഡ് ചികിത്സയിലായിരുന്ന രോഗി മരിക്കാനിടയായ സംഭവത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിന്റെ പ്രാഥമിക വിശദീകരണം ഡിഎംഇ തള്ളി. വീഴ്ച സംഭവിച്ചിട്ടില്ല എന്നായിരുന്നു സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ പ്രാഥമിക റിപ്പോര്‍ട്ട് തള്ളിയ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഉദ്യോഗസ്ഥരുമായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ റിവ്യൂ മീറ്റിങ്ങ് നടത്തുന്നുണ്ട്. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളായിരിക്കും ഇന്നത്തെ റിവ്യൂമീറ്റിങ്ങിലെ പ്രധാന ചര്‍ച്ച. സൂപ്രണ്ട്, നഴ്‌സിങ് ഓഫീസര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടരുടെ നിലപാട്. നേരത്തെ ആരോഗ്യമന്ത്രി ഡിഎംഇയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായാണ് പ്രഥമിക റിപ്പോര്‍ട്ട് തള്ളി വിശദമായ റിപ്പോര്‍ട്ട് ഡിഎംഇ ആവശ്യപ്പെട്ടിരിക്കുന്നത്.
Content Highlight: DME rejected the explanation of Kalamassery Medical College
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..