തിരുവനന്തപുരം: പറവൂര്‍ മണ്ഡലത്തിലെ ഡി.എല്‍.പി. ബോര്‍ഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച സ്ഥലം എം.എല്‍.എയും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശനെ നന്ദി അറിയിച്ച് പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. 

ഡിഫക്ട് ലയബിലിറ്റി പീരിയഡ് അഥവാ പരിപാലന കാലാവധി സൂചിപ്പിക്കുന്നവയാണ് ഡി.എല്‍.പി. ബോര്‍ഡുകള്‍. 

പറവൂര്‍ നിയോജകമണ്ഡലത്തിലെ ഡി.എല്‍.പി ബോര്‍ഡുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശന്‍ നിര്‍വ്വഹിച്ചു. ജനങ്ങള്‍ക്ക് ഏറെ ഗുണം ലഭിക്കുന്ന ഈ പ്രവര്‍ത്തനത്തെ പിന്തുണച്ച പ്രതിപക്ഷ നേതാവിന് നന്ദി അറിയിക്കുന്നു, മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

മന്ത്രി മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം 

പറവൂര്‍ നിയോജകമണ്ഡലത്തിലെ ഡി.എല്‍.പി ബോര്‍ഡുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശന്‍ നിര്‍വ്വഹിച്ചു. ജനങ്ങള്‍ക്ക് ഏറെ ഗുണം ലഭിക്കുന്ന ഈ പ്രവര്‍ത്തനത്തെ പിന്തുണച്ച പ്രതിപക്ഷ നേതാവിന് നന്ദി അറിയിക്കുന്നു.
റോഡ് പരിപാലന സമയം( DLP)  റോഡിന്റെ ഇരു വശവും ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് ജനങ്ങള്‍ക്ക് ഏറെ ഗുണകരമാകും.നിയോജക മണ്ഡലത്തില്‍ ഇത് പരസ്യപ്പെടുത്തുന്നതിന് തുടക്കം കുറിച്ച MLA മാര്‍ക്ക് പ്രത്യേക നന്ദി.

content highlights: dlp board inauguration: pa muhammad riyas extends gratitude to vd satheesan