കുഞ്ഞുമായി വരാന്‍ ക്ഷണം കൂടിയെന്ന് ദിവ്യ എസ്. അയ്യര്‍


ദിവ്യ എസ്. അയ്യർ മകൻ മൽഹാറിനൊത്ത്‌

പത്തനംതിട്ട: അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ മകനെ ഒക്കത്തിരുത്തി പ്രസംഗിച്ചതിനെച്ചൊല്ലിയുള്ള അലയൊലി സാമൂഹികമാധ്യമങ്ങളില്‍ തുടരുന്നു.

ഒരാഴ്ചമുമ്പ് കളക്ടര്‍ കുഞ്ഞുമായി വേദിയിലെത്തി പ്രസംഗിച്ചതിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയായി മറ്റുചില സംഘടനകള്‍ കുഞ്ഞുമായിത്തന്നെ പരിപാടിക്ക് വരണമെന്ന അഭ്യര്‍ഥനയുമായി ക്ഷണിക്കുന്നുവെന്നതാണ് പുതിയ വഴിത്തിരിവ്.ഇതേപ്പറ്റി കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ പറയുന്നത് ഇങ്ങനെ: ''ആ സംഭവത്തിനുശേഷം സാംസ്‌കാരിക പരിപാടികള്‍ക്ക് ക്ഷണിക്കാനെത്തുന്നവര്‍, മകന്‍ മല്‍ഹാറിനെക്കൂടി കൂട്ടണേയെന്ന് അഭ്യര്‍ഥിക്കുന്നു. സമൂഹം ചര്‍ച്ചചെയ്യേണ്ട വിഷയമാണിത്.

ഏതു മേഖലയില്‍ ജോലിചെയ്യുന്ന അമ്മമാര്‍ക്കും കുട്ടികളെ പരിപാലിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കണമെന്ന് നിയമത്തിലുണ്ട്. എല്ലാവരുടെയും അഭിപ്രായം മാനിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യമുള്ള നാടാണ് നമ്മുടേത്. കുട്ടികളെ പരിഗണിക്കാതിരിക്കാന്‍ നമുക്ക് കഴിയില്ലല്ലോ''.

കഴിഞ്ഞ ഞായറാഴ്ചയാണ് കളക്ടറും മകനും അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഒന്നിച്ച് വേദിയില്‍ എത്തിയതിന്റെ വീഡിയോ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പോസ്റ്റുചെയ്തത്. സാമൂഹികമാധ്യമങ്ങളില്‍ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേരെത്തിയതോടെ, ഡെപ്യൂട്ടി സ്പീക്കര്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു.

Content Highlights: Divya S Iyer said that she has been invited to come with the baby


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented