വാത്സല്യപൂർവം അരികത്ത് വിളിച്ചു;ആറാം വയസ്സിൽ രണ്ടുപേരില്‍നിന്ന്‌ ദുരനുഭവം ഉണ്ടായതായി ദിവ്യ എസ്.അയ്യർ


1 min read
Read later
Print
Share

Dr. Divya S. Iyer IAS | Photo: Mathrubhumi

പത്തനംതിട്ട:ആറാം വയസ്സില്‍ രണ്ടുപേരില്‍നിന്ന് തനിക്കും ദുരനുഭവം ഉണ്ടായതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍.

ലൈംഗിക അതിക്രമത്തിനിരയാകുന്ന കുട്ടികളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കുന്നതിനായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കളക്ടര്‍ മോശം അനുഭവത്തെപ്പറ്റി പറഞ്ഞത്.

രണ്ട് വ്യക്തികള്‍ വാത്സല്യപൂര്‍വം അരികത്ത് വിളിച്ച് ദേഹത്ത് സ്പര്‍ശിക്കുകയും വസ്ത്രങ്ങള്‍ അഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അരുതാത്തതെന്തോ ആണ് സംഭവിക്കുന്നതെന്ന് മനസ്സിലായതോടെ താന്‍ കുതറിയോടി രക്ഷപ്പെട്ടെന്നും കളക്ടര്‍ വെളിപ്പെടുത്തി.

എന്നാല്‍ ഇരുവരുടെയും മുഖം ഇപ്പോള്‍ ഓര്‍മ്മ ഇല്ലെന്നും അവര്‍ പറഞ്ഞു. അന്ന് അങ്ങനെ ചെയ്യാന്‍തോന്നി. എന്നാല്‍, എല്ലാ ബാല്യങ്ങള്‍ക്കും അതിന് കഴിയുന്നില്ല.

നിഷ്‌കളങ്ക ബാല്യങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന ഇത്തരത്തിലുളള ആഘാതങ്ങള്‍ അവരുടെ ജീവിതകാലം മുഴുവന്‍ വേട്ടയാടും. ഗുഡ് ടച്ച്, ബാഡ് ടച്ച് എന്താണെന്ന് നമ്മുടെ കുട്ടികളെ നാം ബോധവാന്മാരാക്കണം.പുരുഷന്റെ ലൈംഗികത ശരിയും സ്ത്രീകളുടെ ലൈംഗികത തെറ്റുമാണ് എന്ന പൊതുബോധമാണ് സമൂഹത്തിനുള്ളത്. അത്തരം ചിന്തകള്‍ മാറണം.

പെണ്‍കുട്ടികള്‍ക്ക് അവരുടെ ശരീരത്തെയും ലൈംഗികതയെപ്പറ്റിയും സംസാരിക്കാനുള്ള പൊതുസ്ഥലം ഇന്നും ഇല്ല. പ്രതിസന്ധികള്‍ തരണംചെയ്യാന്‍ കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കളുടെ പിന്തുണയാണ് ആവശ്യം. തനിക്ക് അത് കിട്ടിയിട്ടുണെന്നും കളക്ടര്‍ വ്യക്തമാക്കി.

ഡിസ്ട്രിക്ട് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ ജഡ്ജി എസ്. ശ്രീരാജ്, അഡ്വ. ആര്‍. കിരണ്‍രാജ് എന്നിവര്‍ പരിശീലനം നയിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി എ. ബിജു അധ്യക്ഷത വഹിച്ചു.

Content Highlights: Divya S. Iyer said that she had a bad experience from two people at the age of six

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rain

1 min

'ബിപോർജോയ്' രൂപപ്പെട്ടു; കനത്ത മഴയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിനും വിനോദസഞ്ചാരത്തിനും വിലക്ക്

Jun 6, 2023


maharajas college pm arsho

1 min

പാസ്സായത് എഴുതാത്ത പരീക്ഷയോ? എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ മാര്‍ക്ക്‌ലിസ്റ്റ് വിവാദത്തില്‍

Jun 6, 2023


ai camera

1 min

രണ്ടാംദിനം AI ക്യാമറ കണ്ടെത്തിയത് 49,317 നിയമലംഘനങ്ങള്‍; ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

Jun 6, 2023

Most Commented