മുങ്ങല്‍ വിദഗ്ധന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ചു; ഓര്‍മയായത് പുഴയിലെ രക്ഷകന്‍


വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടന്ന്‌ അഭ്യാസം കാണിക്കുന്ന രാമകൃഷ്ണൻ (ഫയൽചിത്രം)

ഷൊര്‍ണൂര്‍: ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടയാളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മുങ്ങല്‍വിദഗ്ധന്‍ മരിച്ചു. ഷൊര്‍ണൂര്‍ തെരുവില്‍ നമ്പന്‍തൊടി രാമകൃഷ്ണന്‍ (62) ആണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറും മുന്‍ നഗരസഭാ കൗണ്‍സിലറുമാണ്.

ബുധനാഴ്ച വൈകീട്ട് പുഴയില്‍ കുളിക്കാനിറങ്ങിയയാള്‍ ഒഴുക്കില്‍പ്പെട്ടതറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയതായിരുന്നു രാമകൃഷ്ണന്‍. പത്തുമിനിറ്റോളം അഗ്‌നിരക്ഷ സേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പം വെള്ളത്തില്‍മുങ്ങി തിരച്ചില്‍നടത്തുകയും ചെയ്തു. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കരയിലേക്ക് കയറി. തുടര്‍ന്ന്, രാമകൃഷ്ണനെ അഗ്‌നിരക്ഷസേനാ ഉദ്യോഗസ്ഥര്‍ ചെറുതുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.



ചെറുതുരുത്തി സ്വദേശിയായ ഫൈസലാണ് നഗരസഭാ ശ്മശാനത്തിന് മുമ്പിലായി ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. ഫൈസല്‍ നീന്തുന്നതിനിടെ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വൈകീട്ട് ആറരവരെ ഫൈസലിനായി അഗ്‌നിരക്ഷാസേന തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചില്‍ വ്യാഴാഴ്ച രാവിലെയും തുടരുമെന്ന് അഗ്‌നിരക്ഷാസേന അറിയിച്ചു.

വെള്ളത്തില്‍ മുങ്ങുന്നവരെ രക്ഷപ്പെടുത്താനായി പോലീസുള്‍പ്പെടെയുള്ളവര്‍ ആശ്രയിച്ചിരുന്നയാളാണ് മരിച്ച രാമകൃഷ്ണന്‍. കുട്ടികളെ നിന്തല്‍ പഠിപ്പിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു.

ആരെങ്കിലും വെള്ളത്തില്‍പ്പെട്ടിട്ടുണ്ടെന്നറിഞ്ഞാല്‍ അവിടെയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്യാറുണ്ട്. മൃതദേഹം ഒറ്റപ്പാലം താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിജയലക്ഷ്മിയാണ് രാമകൃഷ്ണന്റെ ഭാര്യ. മക്കള്‍: സഞ്ജയ്, സനുജ. മരുമക്കള്‍: രാധാകൃഷ്ണന്‍, സൂര്യ.

പുഴയിലെ രക്ഷകന്‍
പുഴയിലെ രക്ഷകന്‍ ഒടുവില്‍ പുഴയ്ക്കു കീഴടങ്ങി. ഷൊര്‍ണൂര്‍ മുതലിയാര്‍ തെരുവിലെ രാമകൃഷ്ണന്‍ (60) ഷൊര്‍ണൂരുകാര്‍ക്കു മാത്രമല്ല, ചെറുതുരുത്തിക്കാര്‍ക്കും സുപരിചിതനാണ്. ഭാരതപ്പുഴയെക്കുറിച്ചും ഒഴുക്കിനെക്കുറിച്ചും അത്ര അറിവായിരുന്നു രാമകൃഷ്ണന്.

ഇതുവരെ 14 പേരെ വിവിധ കാലഘട്ടങ്ങളിലായി വെള്ളത്തില്‍നിന്ന് രക്ഷിച്ചിട്ടുണ്ട്. 1974-ല്‍ ആണ് രാമകൃഷ്ണന്‍ തന്റെ രക്ഷാദൗത്യത്തിനു തുടക്കംകുറിക്കുന്നത്.

വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടക്കുക അടക്കമുള്ള പ്രകടനങ്ങളും മുമ്പ് ഇദ്ദേഹം നടത്തിയിരുന്നു. ഷൊര്‍ണൂര്‍ നഗരസഭാ മുന്‍ കൗണ്‍സിലറും കൂടിയാണ് രാമകൃഷ്ണന്‍.

Content Highlights: diver died during the rescue operation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented