കലാം പാഷ
പാലക്കാട്: ഡോ. നീന പ്രസാദിന്റെ നൃത്തം തടസപ്പെട്ടതില്‍ പാലക്കാട് ജില്ലാ കോടതിയിലെ അഭിഭാഷകര്‍ സമരം നടത്തിയതിനെ വിമര്‍ശിച്ച് ജില്ലാ ജഡ്ജി കലാം പാഷ. സമരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പറഞ്ഞ കലാം പാഷ നിയമപ്രകാരം കോടതിയിലെ സമരത്തിനെതിരേ നടപടി എടുപ്പിക്കാമായിരുന്നുവെന്നും പറഞ്ഞു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഏറ്റവും വേദനിക്കുന്നത് താനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിഭാഷകരുടെ സമരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കലാം പാഷ പറഞ്ഞു. കളക്ടറേയും എസ്പിയേയും ഉപയോഗിച്ച നിയമപ്രകാരം അതിനെതിരേ നടപടിയെടുക്കാമായിരുന്നു. പക്ഷേ താനത് ചെയ്തില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഏറ്റവും വേദനിക്കുന്നതും താനായിരിക്കും. കോടതിയലക്ഷ്യ നടപടിയാണ് അഭിഭാഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. അഭിഭാഷകരും ന്യായാധിപരും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് തിരച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. നീന പ്രസാദിന്റെ പേര് പറയാതെ അഭിഭാഷകരുടെ പ്രതിഷേധത്തെക്കുറിച്ച് മാത്രമാണ് ഒരു പരിപാടിയില്‍ സംസാരിക്കവേ കലാം പാഷ പറഞ്ഞത്.
Content Highlights: District judge against lawyers protest in Palakkad district court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..