Photo - ANI
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്തം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. അതിനിടെ, തീപ്പിടിത്തമുണ്ടായ സ്ഥലം ഫോറന്‍സിക് സംഘം പരിശോധിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഗസറ്റ്ഹൗസുകള് ബുക്കുചെയ്തതുമായി ബന്ധപ്പെട്ട ഫയലുകള്‍ക്കാണ് തീപ്പിടിച്ചതെന്നാണ് പൊതുഭരണ വിഭാഗം വിശദീകരിക്കുന്നത്.
എന്നാല്‍, സ്വര്‍ണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കലാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മൂന്ന് സെക്ഷനുകളിലാണ് തീപ്പിടിത്തം ഉണ്ടായത്. നിരവധി ഫയലുകള്‍ കത്തിപ്പോയെന്നും വിദേശയാത്രകളെക്കുറിച്ചുള്ള ഫയലുകള്‍ അടക്കമുള്ളവ നശിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ, സെക്രട്ടേറിയറ്റിന് മുന്നില്‍ വൈകിയും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം തുടരുകയാണ്. വന്‍ പോലീസ് സന്നാഹം സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
Content Highlights: District Crime Branch to investigate secretariat fire
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..