ചത്ത കോഴിയെ കൊണ്ടു പോകുന്ന ദൃശ്യം
തിരുവനന്തപുരം: കേരളത്തിലെ പല ഹോട്ടല്‍, കാറ്ററിങ്, ബേക്കറികളിലേക്കും അതിര്‍ത്തി കടന്ന് ചത്ത കോഴികള്‍ എത്തുന്നതായി മാതൃഭൂമി ന്യൂസ് അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നാണ് ചത്ത കോഴികള്‍ നല്ല ചിക്കനെന്ന വ്യാജേന സംസ്ഥാനത്തേക്ക് കടത്തുന്നത്.
അതിര്‍ത്തി പ്രദേശങ്ങളില്‍ കോഴിക്ക് സംസ്ഥാനത്തുള്ളതിതുമായി 20 രൂപ വരെ വിലവ്യത്യാസമുണ്ട്. എന്നാല്‍ ചില സ്ഥലങ്ങളില്‍ വെറും 50 രൂപയ്ക്കുവരെ കോഴി ലഭ്യമാണ്. ഇറച്ചിക്കടകളിലേക്ക് ലോറിയില്‍ കോഴികള്‍ എത്തുമ്പോള്‍ ലോഡില്‍ ചത്ത കോഴികള്‍ ഉണ്ടാകും. അതിനെ ചില കടക്കാര് 50 രൂപയ്ക്കുവരെ വാങ്ങി തിരുവനന്തപുരത്തെ പല ഹോട്ടലുകളിലേക്കും വില്പന നടത്തുന്നുണ്ട്.
ഒരു ലോഡ് കോഴി വരുമ്പോള്‍ 10 മുതല്‍ 20 കോഴികള്‍ വരെ ചാകുമെന്നും ഇതിനെ പിന്നീട് വില്പന നടത്തുമെന്നുമാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. എം എന്ന രഹസ്യകോഡിലാണ് ചത്ത കോഴിയുടെ ഇറച്ചി വില്പന നടത്തുന്നത്. പല ഹോട്ടല്‍, കാറ്ററിങ്, ബേക്കറികളിലേക്കും ഇത്തരം ഇറച്ചി എത്തുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിയുന്നത്.
വീട്ടാവശ്യങ്ങള്‍ക്കായി കോഴി വാങ്ങാന്‍ പോയാലും മോശം ഇറച്ചി ഉള്‍പ്പെടാനുള്ള സാധ്യത ഏറെയാണ്. നല്ല ചിക്കനോടൊപ്പം ചത്ത കോഴിയുടെ ഇറച്ചിയും കൂട്ടിച്ചേര്‍ക്കുന്നതാണ് ഇതിന് കാരണം.
Content Highlights: distribution of dead chicken at kerala tamilnadu border
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..