മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയിലെ വിദൂര കോഴ്‌സുകളുടെ തടഞ്ഞുവെച്ച അംഗീകാരം യു.ജി.സി. പുന:സ്ഥാപിച്ചു. നേരത്തെയുണ്ടായിരുന്ന 26 കോഴ്‌സുകളില്‍ 24 എണ്ണത്തിനാണ് അംഗീകാരം. ബി.എസ്.സി മാത്തമാറ്റിക്സ്, എം.എസ്.സി മാത്തമാറ്റിക്സ് എന്നീ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കിയില്ല.

കോഴ്‌സുകളുടെ നടത്തിപ്പില്‍ ഏഴു വര്‍ഷത്തെ മുന്‍പരിചയം വേണമെന്ന നിബന്ധന ഉന്നയിച്ചാണ് യുജിസി തടസവാദം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ നേരത്തെ കോഴ്‌സുകളുടെ നടത്തിപ്പില്‍ പരിചയമുള്ള സര്‍വകലാശാല ഇതിനെതിരെ അപ്പീല്‍ നല്‍കാനുള്ള തീരുമാനത്തിലാണെന്ന് കാലിക്കറ്റ് സര്‍വകലാശാല വിസി എം.കെ. ജയരാജ് പറഞ്ഞു.

യുജിസി അംഗീകാരം ലഭിച്ചതോടെ വിദൂരപഠന വിഭാഗം ഒന്നാം സെമസ്റ്റര്‍ യുജി, പിജി കോഴ്‌സുകളിലേക്ക് അടുത്ത മാസം അപേക്ഷ സ്വീകരിച്ച് തുടങ്ങും. വിദൂരപഠന വിഭാഗത്തില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് കഴിയാത്തതിനാല്‍ കോടികളുടെ നഷ്ടവും സര്‍വകലാശാലയ്ക്കുണ്ടായി. നേരത്തെ സ്ഥിരം അധ്യാപകരും ഡയറക്ടറും ഇല്ലാത്തതായിരുന്നു യുജിസി അംഗീകാരത്തിന് തടസ്സമായത്.

Content Highlights: Distant courses approval for Calicut University restored by UGC