'എനിക്ക് സൗകര്യമില്ല ചെയ്യാന്‍'; സ്റ്റേഷനില്‍ വനിതാ പോലീസുകാര്‍ തമ്മില്‍ പൊരിഞ്ഞ തര്‍ക്കം | VIDEO


ഒരു വിവാഹിതന്‍ പതിനെട്ട് വയസ്സുകാരിയുമായി ഒളിച്ചോടിയ കേസില്‍ ഇവരെ കോടതിയില്‍ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പൊരിഞ്ഞ തര്‍ക്കമുണ്ടായത്.

പോലീസുകാർ തമ്മിലുണ്ടായ തർക്കം

തിരുവനന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനില്‍ വനിതാ പോലീസുകാര്‍ തമ്മില്‍ വാക്കുതര്‍ക്കം. ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട കേസില്‍ കക്ഷികളെ കോടതിയില്‍ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. വനിതാ എസ്.ഐയുടെ മുന്നില്‍വെച്ചാണ് പോലീസുകാര്‍ അച്ചടക്കം മറന്ന് പോരടിച്ചത്. സ്‌റ്റേഷനിലുണ്ടായിരുന്ന നാട്ടുകാരില്‍ ചിലര്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്.

തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ആര്യനാട് സ്റ്റേഷന്‍ പരിധിയില്‍ ഒരു വിവാഹിതന്‍ പതിനെട്ട് വയസ്സുകാരിയുമായി ഒളിച്ചോടിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരേയും പോലീസ് കണ്ടെത്തി. ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ എസ്.ഐ വനിതാ പോലീസുകാരില്‍ ഒരാളോട് നിര്‍ദേശിച്ചു. ഈ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരു തമ്മില്‍ തര്‍ക്കമുണ്ടായത്.

ആരാണ് സീനിയര്‍, ജൂനിയര്‍ എന്നത് സംബന്ധിച്ച് ഇവര്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് പരസ്പരമുള്ള പോര്‍വിളികളിലേക്ക് നീങ്ങിയത്. 'എനിക്ക് സൗകര്യമില്ല ചെയ്യാന്‍' എന്നതുള്‍പ്പെടെ പോലീസുകാരില്‍ ഒരാള്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇതുസംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ എസ്‌ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlights: dispute between women police officers in aryanad station


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented