പഞ്ചായത്തംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം,200 രൂപയുടെ പെറ്റി കേസ് സുപ്രീംകോടതി വരെ എത്തി; ഒടുവില്‍ തള്ളി


Supreme Court

അന്നമനട: നാമനിര്‍ദേശപത്രികയില്‍ ഉള്‍പ്പെടുത്താതെപോയ പെറ്റി കേസിനെച്ചൊല്ലിയുള്ള കേസ് ഒടുവില്‍ സുപ്രീംകോടതി തള്ളി. പഞ്ചായത്ത് അംഗങ്ങളുടെ കാലാവധി കഴിഞ്ഞശേഷമാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതിയില്‍ അന്തിമവിധിയുണ്ടാകുന്നത്. കേസിലെ കുറ്റാരോപിതനും പരാതിക്കാരനും വേറെവേറെ വാര്‍ഡുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

2015-ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അന്നമനട ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാംവാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.കെ. രവി നമ്പൂതിരി, കേസില്‍ ശിക്ഷിക്കപ്പെട്ടവിവരം നാമനിര്‍ദേശപത്രികയില്‍ സൂചിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എതിര്‍സ്ഥാനാര്‍ഥി കെ.എ. ബൈജു (സി.പി.എം.) കോടതിയെ സമീപിച്ചത്. 2006-ല്‍ അന്നമനട ഗ്രാമപ്പഞ്ചായത്തിനുമുന്നില്‍ കുടില്‍കെട്ടി ധര്‍ണനടത്തിയെന്ന കേസിലാണ് രവി നമ്പൂതിരിയെ ശിക്ഷിച്ചിരുന്നത്. ഇതിന് രവിയോട് 200 രൂപ പിഴയടയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം നാമനിര്‍ദേശപത്രികയില്‍ സൂചിപ്പിച്ചില്ലെന്നതാണ് കേസിന് ഇടയാക്കിയത്. തിരഞ്ഞെടുപ്പില്‍ ഇരുവര്‍ക്കും തുല്യവോട്ടാണ് ലഭിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ രവിയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.പരാതി മുന്‍സിഫ് കോടതി തള്ളിയതോടെ ജില്ലാ കോടതിയിലും ഹൈക്കോടതിയിലും എത്തി. നീണ്ട പോരാട്ടത്തിനൊടുവില്‍ ഹൈക്കോടതി രവിയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി. ഇതേത്തുടര്‍ന്ന് രവി നമ്പൂതിരി സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ കേസില്‍ വിധിവരുന്നതുവരെ അംഗത്വം നിലനിര്‍ത്തുകയും അതേസമയം, വോട്ടവകാശവും ആനുകൂല്യങ്ങളും നിഷേധിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിവിധിയെത്തുടര്‍ന്ന്, ചുമതലവഹിച്ചിരുന്ന വൈസ് പ്രസിഡന്റ് സ്ഥാനം രവി രാജിവെച്ചിരുന്നു.

പിന്നീട് വോട്ടവകാശം നിഷേധിച്ചതിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനം ഇടതുപക്ഷത്തിന് ലഭിക്കുകയും ചെയ്തിരുന്നു.

ഗ്രാമപ്പഞ്ചായത്തംഗത്വത്തിനായുള്ള 2015-ലെ കേസ് സുപ്രീംകോടതിയില്‍ നിലനില്‍ക്കേ, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇരുവരും ഗ്രാമപ്പഞ്ചായത്തംഗങ്ങളായിമാറിയതും ചരിത്രം. നിലവില്‍ ഇരുവരും അന്നമനട ഗ്രാമപ്പഞ്ചായത്തംഗങ്ങളാണ്.

കേരള പോലീസ് നിയമം കോളനിനിയമങ്ങളുടെ പിന്‍ഗാമി-സുപ്രീംകോടതി
ന്യൂഡല്‍ഹി: കോളനിക്കാലത്തെ പോലീസ്നിയമങ്ങളുടെ പിന്‍ഗാമിയാണ് കേരള പോലീസ് നിയമമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം.

സംസ്ഥാന പോലീസ്നിയമങ്ങള്‍ ക്രമസമാധാനപാലനത്തിനുവേണ്ടി ഉള്ളതാണെന്നും ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരേ ചുമത്തുന്നതല്ലെന്നും ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, വി. രാമസുബ്രഹ്‌മണ്യം എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 2015-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ അന്നമനട ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാംവാര്‍ഡില്‍ മത്സരിച്ച രവി നമ്പൂതിരിയുടെ വിജയം അസാധുവാക്കി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി നിരീക്ഷണം.

ധര്‍ണനടത്തിയതിന് കേരള പോലീസ് നിയമപ്രകാരം ലഭിച്ച ശിക്ഷ നാമനിര്‍ദേശപത്രികയില്‍ വെളിപ്പെടുത്താത്തത് തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ മതിയായ കാരണമല്ലെന്നും സുപ്രീംകോടതി വിധിച്ചു.

Content Highlights: Dispute between panchayat members, 200 rupees petty case reached Supreme Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented