തിരുവനന്തപുരം: കിഫ്ബി വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വി. ഡി. സതീശന് എം.എല്‍.എ. കിഫ്ബി മസാല ബോണ്ടുകള്‍ വിറ്റതില്‍ ഉള്‍പ്പെടെ ഭരണഘടനാ ലംഘനമുണ്ടന്ന് സിഎജി റിപ്പോര്‍ട്ടിലുള്ള കണ്ടെത്തല്‍ ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു. കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു വിഡി സതീശന്. 12 മണിക്ക് ആരംഭിച്ച അടിയന്തര പ്രമേയ ചര്‍ച്ച സഭയില്‍ തുടരുകയാണ്.
കിഫ്ബിയെ അല്ല സിഎജി വിമര്‍ശിച്ചതെന്നും കിഫ്ബിയുടെ ഓഫ് ബജറ്റ് കടമെടുപ്പ് സംബന്ധിച്ചാണ് സിഎജി വിമര്‍ശനമുന്നയിച്ചതെന്നും വി.ഡി. സതീശന് പറഞ്ഞു. സിഎജിയുടെ കണ്ടെത്തലുകളെ പ്രതിപക്ഷം അനുകൂലിക്കുന്നു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ ആവര്‍ത്തനമാണ് സിഎജി റിപ്പോര്‍ട്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ 293-ാം ആര്‍ട്ടിക്കിള്‍ ലംഘിച്ചാണ് വിദേശത്ത് പോയി മസാല ബോണ്ട് വിറ്റ് ലോണ്‍ വാങ്ങിയത്. മസാല ബോണ്ടിനെ ചീഫ് സെക്രട്ടറി എതിര്‍ത്തിരുന്നു. സിഎജി സര്‍ക്കാരിന് മിനിറ്റ്സ് അയച്ചെന്ന് ആധികാരികമായി പറയുന്നു. ഒപ്പിടേണ്ട ധനസെക്രട്ടറി മിനിറ്റ്സ് തിരിച്ചയച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശനു ശേഷം സംസാരിച്ച സിപിഎം എല്‍എല്‍എ ജയിംസ് മാത്യു സതീശന്റെ ആരോപണങ്ങളെ ഖണ്ഡിച്ചു. ആര്‍ട്ടിക്കിള്‍ 293 സര്‍ക്കാരിന് മാത്രമാണ് ബാധകമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരല്ല ബോണ്ട് ഇറക്കിയത്. സര്‍ക്കാര്‍ ബോണ്ട് ആണെങ്കില്‍ മാത്രമാണ് ആര്‍ട്ടിക്കിള്‍ 293 ബാധകമാകുകയെന്നും അദ്ദേഹം പറഞ്ഞു.
കോര്‍പറേറ്റ് ബോഡിയായ കിഫ്ബിക്ക് ബാധകമല്ല. സര്‍ക്കാര്‍ ഭരണഘടന ലംഘിച്ചിട്ടില്ല. ഭരണഘടനാ ലംഘനം ഇല്ലാത്തതുകൊണ്ടാണ് ആരും നപടിയെടുക്കാത്തതെന്നും ജയിംസ് മാത്യു ചൂണ്ടിക്കാട്ടി.
Content Highlights: discussion in kerala legislative assembly on kiifb, Niyamasabha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..