തിരുവനന്തപുരം: കരിപ്പുര്‍ വിമാനത്താവളത്തിലെ കോഴ ഇടപാടില്‍ നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. സൂപ്രണ്ട്, രണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു ഹവീല്‍ദാര്‍ എന്നിവരെ കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ സസ്‌പെന്‍ഡ് ചെയ്തു. 

പണം വാങ്ങി സിഗററ്റും സ്വര്‍ണവും ഇലക്ട്രോണിക്‌സ് സാധനങ്ങളും കടത്താന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കോഴ വാങ്ങിയതായി സിബിഐ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. കസ്റ്റംസ് സൂപ്രണ്ടിന്റെ വീട്ടില്‍ നിന്ന് 5 ലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ നിന്നും 1 കോടി രൂപ വിലമതിക്കുന്ന സാധങ്ങളും  പിടികൂടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉദ്യഗോസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. 

Content Highlights: disciplinary action against four officers of Karipur Airport