Photo: facebook.com/Vijaybabuofficial
കോഴിക്കോട്: പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തുമാവാമെന്ന ചിന്തയാണെന്നും ബലാത്സംഗക്കേസില്‍ നടന് വിജയ്ബാബുവിന് കോടതി ജാമ്യം നല്‍കിയതില്‍ ഏറെ നിരാശരാണെന്നും അതിജീവതയുടെ പിതാവ്. തെറ്റുകള്‍ ചെയ്യാന്‍ പോവുന്ന ആളുകള്‍ക്ക് അത് ആവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന വിധിയായിപ്പോയി. എന്തുവന്നാലും പിന്മാറില്ലെന്നും നിയപരമായ കാര്യങ്ങളുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
കേസില്‍ നിന്ന് പിന്മാറാന് അതിജീവിതയുടെ വിദേശത്തുള്ള സഹോദരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു. സ്വന്തം സഹോദരിക്കോ അമ്മയ്ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ മാത്രേമേ അതിന്റെ വേദനയറിയൂ. തനിക്ക് പേടിയില്ലെന്ന് പറഞ്ഞ് ലൈവില്‍ വന്ന വ്യക്തി എന്തിനാണ് നാടുവിട്ടത്. കേസ് കൊടുക്കരുതെന്ന് പറഞ്ഞ് അയാൾ കാല് പിടിച്ച കാര്യം തനിക്കറിയാമെന്നും പിതാവ് പ്രതികരിച്ചു.
അതീജിവിതയുടെ പേര് പറഞ്ഞത് തന്നെ ഏറ്റവും വലിയ തെറ്റാണ്. പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ശിക്ഷ അയാള്‍ അനുഭവിക്കണം. ഞങ്ങള്‍ അനുഭവിച്ച വേദനയെ കുറിച്ച് പെണ്‍കുട്ടിയെ കളിയാക്കുകയും ട്രോളുകയും ചെയ്യുന്ന ആളുകള്‍ക്ക് അറിയില്ല. കോടതിക്ക് പോലും മനസ്സിലാവുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: disappointment in judgment; Father of Survival on Vijaybaby Case
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..